താമ്പാ: ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിക്കുന്ന എണ്പത്തിമൂന്നാത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അയ്യപ്പദര്‍ശനം' എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതാണ്. കേരളത്തില്‍ നിന്നും പ്രസിദ്ധ യുവ കവി സെബാസ്റ്റ്യനാണ് പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. പ്രസിദ്ധ ചിത്രകാരനായ ശിവശങ്കരന് അയ്യപ്പന്റെ കവിതകള്‍ ഗസല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ്. ജനകീയ കവി എ. അയ്യപ്പനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച തിരുവോണ നാളില്‍ സംഘടിപ്പിച്ച എണ്‍പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `തിരുവോണം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ മുന്‍ വൈസ്ചാന്സിലറും പ്രമുഖ ഗാന്ധിയനും ചരിത്രകാരനുമായ ഡോ: രാജന് ഗുരുക്കള്‍ ആണ്. സുപ്രസിദ്ധ അദ്ധ്യാപകനും സാഹിത്യകാരനും പ്രഭാഷകനും ചരിത്രകാരനുമായ പ്രൊഫ: എം. കെ. സാനു തിരുവോണ സന്ദേശം നല്കി.
പ്രൊഫ. എം. ടി. ആന്റണി, കെ. വി. ബേബി മാഷ്, വര്‍ഗീസ് എബ്രഹാം സരസോട്ട, ഡോ. എന്‍. പി. ഷീല, ഡോ. തെരേസ ആന്റണി, ഡോ. ആനി കോശി, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ. എന്‍. എസ്. സേവിയര്‍, മനോഹര്‍ തോമസ്, രാജു തോമസ്, യു. എ. നാസര്‍, ജെ. മാത്യൂസ്, എ. സി. ജോര്‍ജ്ജ്, മോന്‍സി കൊടുമണ്‍, മൈക്ക് മത്തായി, സുനില്‍ മാത്യു വല്ലാത്തറ, റെജീസ് നെടുങ്ങാടപ്പള്ളി, മാത്യു മൂലേച്ചേരില്‍, സി. ആണ്ട്രൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Comments