2016-18 ഫൊക്കാന തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയ്ക്ക് ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2016-18ലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തമ്പി ചാക്കോയെ പിന്തുണച്ച് ന്യൂയോര്‍ക്കിലെ പഴയകാല സംഘടനകളിലെ ഏറ്റവും പ്രമുഖമായ ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്. അസ്സോസിയേഷന്റെ തിരഞ്ഞെടുത്ത എല്ലാ പ്രതിനിധികളുടേയും പരിപൂര്‍ണ്ണ പിന്തുണ തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ടീമിനാണെന്ന് അസ്സോസിയേഷന് പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ അറിയിച്ചു. തമ്പി ചാക്കോ (പ്രസിഡന്റ്), ജോസഫ് കുരിയപ്പുറം (എക്സി. വൈസ് പ്രസിഡന്റ്), ടോമി കോക്കാട്ട് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ (ജോയിന്റ് സെക്രട്ടറി), സനില്‍ ഗോപിനാഥ് (ട്രഷറര്‍), സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്), രാജു സക്കറിയ (ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍) എന്നിവരാണ് ടീമിലുള്ളത്. ഫൊക്കാനയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിഘ്നം കൂടാതെ തുടരുന്നതിനും, സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയും തമ്പി ചാക്കോ നയിക്കുന്ന ടീമിനെ വിജയിപ്പിക്കണമെന്ന് ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments