ന്യൂ ജേഴ്സി: വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം ഉത്ഘാടനവും , കേരള പിറവി ദിനാഘോഷവും നവംബർ 5 നു , ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ചടങ്ങുകളിൽ ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം ഉത്ഘാടനത്തോടനുബന്ധിച്ചു വൈവിധ്യമായ മേഖലകളിൽ വ്യക്തിമുദ്ര പ്രകടിപ്പിച്ച പ്രതിഭകളുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ഡോ. മീന മൂർത്തി, അരുണ റാവു , ലീല മാരേട്ട്, വിനീത നായർ, രേഖ ഫിലിപ്പ്, ഡോ. ജോളി തോമസ്,ഡോ. എലിസബത്ത് മാമൻ പ്രസാദ്, ജില്ലി വർഗീസ്, ദീപ്തി നായർ, സൂസൻ ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഡോ. നിഷ പിള്ള ആയിരിക്കും മോഡറേറ്റർ. ഓഡിയൻസിനു പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട് വേൾഡ് മലയാളി കൌൺസിൽ, ഗ്ലോബൽ നേതാക്കളും പരിപാടികളിൽ സജീവ സാന്നിധ്യമായിരിക്കും.
കേരള പിറവി ദിനത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളിൽ മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തം ആയിരിക്കും പ്രധാന ആകർഷണം. അതിഥികൾക്ക് പരസ്പരം പരിചയപ്പെടാൻ അവസരമൊരുക്കും വിധം പ്രൊഫഷണൽ networking നും സമയം ഒരുക്കിയിയിട്ടുണ്ട് വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ചെയർമാൻ തോമസ് മൊട്ടക്കൽ, വൈസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , ഡോ. എലിസബത്ത് മാമൻ പ്രസാദ്, വനിതാ ഫോറം പ്രസിഡന്റ് വിദ്യാ കിഷോർ , വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു , രുഗ്മിണി പദ്മകുമാർ, ജിനു അലക്സ് , ആനി ലിബു, വൈസ് പ്രസിഡന്റ് സോഫി വിൽസൺ , സുധീർ നമ്പ്യാർ, അഡ്വൈസറി ബോർഡ് മെമ്പേഴ്സ് ഡോ ജോർജ് ജേക്കബ് , ജോൺ സക്കറിയ , സോമൻ ജോൺ തോമസ്, രാജൻ ചീരൻ ,ട്രഷറർ ശോഭ ജേക്കബ് ,സെക്രട്ടറി പിന്റോ ചാക്കോ ,ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി , യൂത്തു ഫോറം പ്രസിഡന്റ് ജോജി തോമസ്, എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്നു പ്രവാസി ചാനലും , ഏഷ്യാനെറ്റും പരിപാടികളുടെ ടിവി കവറേജ് നിർവഹിക്കും
വാർത്ത ജിനേഷ് തമ്പി
Comments