ഫൊകന സീനിയർ നേതാവും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും,ഇപ്പോഴാതെ എക്സി.കമ്മിറ്റി മെമ്പറും ആയ കൊച്ചുമ്മൻ ജേക്കബിന്റെ മാതാവ് കുണ്ടറ തുണ്ടിൽ വീട്ടിൽ തങ്കമ്മ ജേക്കബിന്റെ (93 ) നിര്യയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് അനുശോജനം രേഖപ്പെടുത്തി . നവംബർ രണ്ടിന് വൈകിട്ട് കുണ്ടറ തുണ്ടിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മറ്റ് മക്കൾ, പരേതയായ മറിയാമ്മ ഡാനിയേൽ ,ലില്ലിക്കുട്ടി ബാബു ,പരേതനായ വര്‍ഗീസ് ടി ജേക്കബ്,ഓമനകുട്ടപ്പൻ , ജോൺ റ്റി ജേക്കബ് , ,മാത്യു ടി ജേക്കബ്, ജോൺ ടി ജേക്കബ്,ജേക്കബ് ടി ജേക്കബ്( ന്യൂ യോർക്ക് സിറ്റി ട്രാൻസിസ്റ് അതോറിറ്റി ) രാജൻ ടി ജേക്കബ്(വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ട്രസ്റ്റീ ബോർഡ് മെമ്പർ) , , ലീലാമ്മ പ്രകാശ്(വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ) എന്നിവരും മരുമക്കൾ . ജി. ഡാനിയേൽ , വൈ. ബാബുകുട്ടി,അന്നാമ്മ ജേക്കബ് ,ലിസി വര്‍ഗീസ്, അന്നമ്മ ജേക്കബ്, കുട്ടപ്പൻ, റോയ്മോൾ ജേക്കബ് , ലിസി ജേക്കബ് , കോശി പ്രകാശ്, അനില ജേക്കബ് എന്നിവരും ആണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ് മെമ്പർസ് തുടങ്ങിയവര്‍ അനുശോചിച്ചു.
Comments