ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച വൈസ്മെൻ ഇന്റർനാഷണൽ ക്ലബിന്റെ ആദ്യ ഭാരവാഹികൾ നവംബർ 19 ശനിയാഴ്ച നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. ഒക്ടോബർ 9 ഞായറാഴ്ച ന്യൂറോഷലിലുളള ഷേർലീസ് റെസ്റ്റോറന്റിൽ കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി ജോസഫ് കാഞ്ഞമല(പ്രസിഡന്റ്) ജോസഫ് മാത്യു(വൈസ് പ്രസിഡന്റ്), എഡ് വിൻ കാത്തി(സെക്രട്ടറി), ഷൈജു കളത്തിൽ (ജോ. സെക്രട്ടറി), ഷാജി സഖറിയ (ട്രഷറർ), ജിം ജോർജ് (ജോ. ട്രഷറർ). കൂടാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സായി ഷോളി കുമ്പിളുവേലി, ജോസ് ഞാറകുന്നേൽ, കെ. കെ. ജോൺസൻ,ജോസ് മലയിൽ, ശ്രീകുമാർ ഉണ്ണിത്താൻ, മാണി ജോർജ്, ഷിനു ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു.
‘വൈസ് മെനിറ്റെസ്’ ഭാരവാഹികളായി സ്വപ്ന മലയിൽ(പ്രസിഡന്റ്), മിനി വർഗീസ് (സെക്രട്ടറി), ലിസ ജോളി(ട്രഷറർ) എന്നിവരേയും യോഗം തിരഞ്ഞെടുത്തു. ജോർജ് സാമുവേൽ ആണ് സംഘടനയുടെ ഓഡിറ്റർ. നവംബർ 19 വൈറ്റ് പ്ലെയിൻസിലുളള ‘കോൺഗ്രഗേഷൻ കോൾ അമി’ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചാർട്ടറിന്റെ ഉദ്ഘാടന യോഗത്തിൽ, വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോവാൻ വിൽസൻ(ജനീവ), അമേരിക്കൻ ഏരിയാ പ്രസിഡന്റ് ചാർലി റെഡ് മോണ്ട്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് റവ. ഫാ. ഡേവിസ് ചിറമ്മേൽ, കൂടാതെ വിവിധ മുഖ്യധാരാ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും യോഗത്തിൽ സംബന്ധിക്കും’ ഏവർക്കും സ്വാഗതം.
Comments