ഹൂസ്റ്റൺ : മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ചുമതലയിൽ രൂപം കൊടുത്ത് ‘ആത്മാവേ ഉണരുക’ എന്ന മ്യൂസിക്കൽ സിഡിയുടെ അമേരിക്കയിലെ പ്രകാശന കർമ്മം ഒക്ടോബർ 23 ന് ഞായറാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ മാർത്തോമ സഭ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ നിർവ്വഹിച്ചു. സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പാട്ടുകളാണ് സിഡിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മാർത്തോമ്മ മെസഞ്ചറിന്റെ മുൻ ചീഫ് എഡിറ്ററായ ഡോ. ഈപ്പൻ ദാനിയേൽ, ഗ്രേസി ദാനിയേൽ എന്നിവർക്ക് സിഡിയുടെ കോപ്പി നൽകികൊണ്ടാണ് അഭിവന്ദ്യ തിരുമേനി പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ഹൂസ്റ്റൺ ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ടെലി കോൺഫറൻസ് വേദിയായ ഇന്റർനാഷനൽ പ്രയർലൈൻ(IPL USA) ആണു സിഡി സ്പോൺസർ ചെയ്തിരിക്കുന്നത്. ഇതിന്റെ വിൽപനയിൽ നിന്നു ലഭിക്കുന്ന വരുമാനം പാവപ്പെട്ട സുവിശേഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും. ട്രിനിറ്റി മാർത്തോമ്മ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ഐപിഎൽ യുഎസ്എ സ്ഥാപക പ്രസിഡന്റ് ടി. എ. മാത്യു എന്നിവരും സന്നിഹിതരായിരുന്നു. സിഡി ആവശ്യമുളളവർക്ക് : സി. വി. ശാമുവേൽ : 586 216 0602, ടി. എ. മാത്യു :713 436 2207 എന്നിവർക്കുമായി ബന്ധപ്പെടാവുന്നതാണിത്.
Comments