ഡാലസ്∙ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയെടുത്ത ഡൊണള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍ നേരുന്നതായി പ്രസിഡണ്ട് എബി തോമസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തു എത്തുമ്പോള്‍ അദ്ദേഹത്തിന് ശക്തമായി ഭരിക്കുവാന്‍, അമേരിക്കന്‍ ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ ദൈവം അദ്ദേഹത്തെ നിയോഗിച്ചതായി തോമസ് അഭിപ്രായപ്പെട്ടു. ഡൊണള്‍ഡ് ട്രംപിന്റെ ജന മുന്നേറ്റം കാണാതെ യാഥാർഥ്യത്തെ മൂടിവെച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഒരു തിരിച്ചടിയായി ഭൂരിപക്ഷത്തിന്റെ ആശങ്കകള്‍. മതമായാലും സാമ്പത്തികമായാലും വംശമായാലും അത് വൈകാരികമാകാന്‍ അധികം സമയം വേണ്ട എന്ന് അമേരിക്കയെ സ്നേഹിക്കുന്നവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചതായും, പ്രലോഭങ്ങള്‍ക്കു വഴങ്ങാതെ ഡൊണള്‍ഡ് ട്രംപിനു വോട്ടു നല്കി വിജയിപ്പിച്ച എല്ലാ മലയാളികള്‍ക്കും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നന്ദി അറിയിക്കുന്നതായും തോമസ് അറിയിച്ചു.
Comments