ഷിക്കാഗോ∙ മലയാളി അസോസിയേഷന്റെ ഭരണഘടന കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കുന്നതിനുമായി സംഘടനയുടെ മുൻ പ്രസിഡന്റ് ജോസ് കണിയാലി ചെയർമാനായി ഭരണഘടനാ പരിഷ്ക്കരണ കമ്മിറ്റി രൂപീകരിച്ചു. മൗണ്ട് പ്രോസ്പക്ടിലെ സിഎംഎ ഹാളിൽ കൂടിയ ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ബെന്നി വാച്ചാച്ചിറ, റിൻസി കുര്യൻ, ജോർജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഈ കമ്മിറ്റി സമയബന്ധിതമായ പരിഷ്ക്കരണങ്ങൾ നിർദ്ദേശിക്കുകയും തുടർന്ന് ജനറൽബോഡി മുമ്പാകെ സമർപ്പിക്കുകയും ചെയ്യും.
വാർത്ത∙ ജിമ്മി കണിയാലി
Comments