ഫിലാഡല്‍ഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ മാപ്പിന്റെ 2016 നവംബര്‍ മാസം 20-ന് വൈകിട്ട് 5.30-നു മാപ്പ് കമ്യൂണിറ്റി സെന്ററില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ച് 2017 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: സാബു സ്കറിയ, ബാബു കെ. തോമസ്, ജോണ്സണ് മാത്യു, ഏലിയാസ് പോള്‍. പ്രസിഡന്റ്- അനു സ്കറിയ, വൈസ് പ്രസിഡന്റ്- സിജു ജോണ്‍, ജനറല്‍ സെക്രട്ടറി- ചെറിയാന് കെ. കോശി, സെക്രട്ടറി - ബെന്‍സണ്‍ വി. പണിക്കര്‍, ട്രഷറര്‍- തോമസ് ചാണ്ടി, അക്കൗണ്ടന്റ് - ജോണ്‍ ശമുവേല്‍, കണ്‍വീനേഴ്സ്- ആര്‍ട്സ്- തോമസ് കുട്ടി വര്‍ഗീസ്, സ്പോര്‍ട്സ് - ലിജോ ജോര്‍ജ്, യൂത്ത്- ബെയ്സില്‍ പി. ഏലിയാസ്, പബ്ലിസിറ്റി ആന്‍ഡ് പബ്ലിക്കേഷന്‍ - സന്തോഷ് ഏബ്രഹാം, വിദ്യാഭ്യാസം- വിവരസാങ്കേതികവിദ്യ- ജോബി ജോണ്‍, മാപ്പ് ഐ.സി.സി- ഫിലിപ്പ് ജോണ്‍, ചാരിറ്റി & കമ്യൂണിറ്റി- അലക്സ് അലക്സാണ്ടര്‍, ലൈബ്രറി- ജയിംസ് പീറ്റര്‍, ഫണ്ട് റൈസിംഗ് - യോഹന്നാന് ശങ്കരത്തില്‍, മെമ്പര്‍ഷിപ്പ്- ജോണ്‍ ഫിലിപ്പ് (ബിജു), വിമന്‍സ് ഫോറം- സിബി ചെറിയാന്, കമ്മിറ്റി മെമ്പേഴ്സ്- ടോം തോമസ്, ജോയി കെ. ദേവസ്യ, ബാബു തോമസ്, തോമസ് കെ. ജോര്‍ജ്, ദാനിയേല്‍ പി. തോമസ്, ലിസി തോമസ്, തോമസ് പി. ജോര്‍ജ്, വര്‍ഗീസ് പി. ചാക്കോ, ഉമ്മന്‍ മത്തായി, ഷാലു പുന്നൂസ്. ഓഡിറ്റേഴ്സ്- ദീപു ചെറിയാന്, ബോബി വര്‍ക്കി.
പ്രവാസ മണ്ണില്‍ സമ്പദ് സമൃദ്ധിയില്‍ നില്‍ക്കുമ്പോഴും, ദുഖവും ദുരിതവും അനുഭവിക്കുന്ന നാട്ടിലെ സമസൃഷ്ടങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുക എന്നത് മാപ്പിന്റെ പ്രത്യേകതയാണ്. 2017-ലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ മലയാളികളുടെ മനസ്സില്‍ ഇടംതേടുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്ന് പ്രസിഡന്റ് അനു സ്കറിയ അറിയിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിച്ചത് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ സാബു സ്കറിയയും, തോമസ് എം. ജോര്‍ജും ആണ്. പി.ആര്.ഒ ജോര്‍ജുകുട്ടി ജോര്‍ജ് അറിയിച്ചതാണിത്.
Comments