ന്യൂയോർക്ക് : ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ (സി ആർ എഫ്) ആഭിമുഖ്യത്തിൽ കൺവൻഷൻ 2016 നവംബർ 27 ഞായറാഴ്ച വൈകിട്ട് ന്യൂ യോർക്കിൽ റോക്ലാൻഡിൽ വച്ച് നടത്തപ്പെടുന്നു. സാജു കുര്യാക്കോസ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, . പ്രൊഫെസ്സർ എം വൈ യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും അതാതു കൺവൻഷനുകളിൽ ഉണ്ടായിരിക്കും. പ്രൊഫെസ്സർ എം വൈ യോഹന്നാൻ ( മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജ് ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരാനുള്ള സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : എബി തോമസ് - 973 - 641 -6260. വി ഗീവർഗീസ് - 845 -268 -4436. ബേബി വർഗീസ് - 845 - 268 - 0338
Comments