You are Here : Home / USA News

‘ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാലസ് മാക്കാർതർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ

Text Size  

Story Dated: Saturday, November 26, 2016 01:24 hrs UTC

‘ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാലസൽ Saturday 26 November 2016 12:34 PM IST ഹൂസ്റ്റൺ∙ റെവ.ഫാ. ജോൺ സാമുവേലിന്റെ നേതൃത്വത്തിൽ നടത്തുന്ന യേശു ക്രിസ്തുവിന്റെ ജനന പെരുന്നാൾ മുതൽ ഉയർപ്പു പെരുന്നാൾ വരെയുള്ള ഓർത്തഡോക്സ് പൊതു ആരാധനാ ഗീതങ്ങളുടെ സിംഫണി അവതരണം 2017 മാർച്ചു 4നു ഡാലസ് മാക്കാർതർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്. 20ൽപരം സംഗീതോപകരണ വിദഗ്ദ്ധരുടെ അകമ്പടിയോടെ 50ൽ പരം ഗായകർ അണി നിരന്നു നടത്തുന്ന സംഗീത സായാഹ്നം വിദഗ്ധ പരിശീലകനായ ഫാ. ജോൺ സാമുവേലിന്റെ പരിശീലനത്തിൽ രൂപം കൊണ്ടതാണ്. ഡാലസ് ഏരിയ ഓർത്തോഡോസ് യൂവജന പ്രസ്ഥാനത്തിന്റെ കാരുണ്യ പ്രവർത്തത്തനത്തിന്റെ ധനശേഖരണാർഥമാണ്‌ ഈ വിപുലമായ പരിപാടി നടത്തപ്പെടുന്നത്. ലാ മോറിയോ സെഗത്തോ അഥവാ worship to the Lord എന്നാണ് ഈ പരിപാടിയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത് . സൗത്ത് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റെവ. ഫാ.ജോഷ്വാ ജോർജിന്റെ നേതൃത്വത്തിൽ ബിനു പൗലോസ്, അലക്സ് വർഗീസ്സ്, അജി ജോർജ്, അബി ജോൺ, സിജി സാലു ,ബിജോയ് ഉമ്മൻ, തോമസ്‌കുട്ടി ഇടിക്കുള, പ്രിൻസ് എബ്രഹാം എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

വാർത്ത∙ ചാർളി പടനിലം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.