You are Here : Home / USA News

രാജു വർഗീസ് വേൾഡ് മലയാളി ബിസിനസ് ഫോറം പ്രസിഡന്റ്

Text Size  

Story Dated: Monday, November 28, 2016 12:16 hrs UTC

ഡാളസ്: വേൾഡ് മലയാളി കൌൺസിൽ ഡാളസ് പ്രൊവിൻസ് ബിസിനസ് ഫോറം പ്രസിഡന്റ് ആയി സീനിയർ നേതാവായ ശ്രീ. രാജു വർഗീസിനെ തെരഞ്ഞെടുത്തു പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ക്യാബിനറ്റ് യോഗത്തിൽ എടുത്ത തീരുമാനം പ്രൊവിൻസ് ചെയർമാൻ തോമസ് ചെള്ളത്തു അധ്യക്ഷതയിൽ കൂടിയ യോഗം അംഗീകരിക്കുകയായിരുന്നു. കറകളഞ്ഞ ആത്മാർഥതയും , പ്രവർത്തന പാരമ്പര്യവുമുള്ള WMC യുടെ കരുത്തുറ്റ പ്രവർത്തകനാണ് രാജു വർഗീസ് എന്നും WMC ഡാളസ് പ്രൊവിൻസിലെ സമഗ്ര ബിസിനസ് കമ്മ്യൂണിറ്റികളിലും മറ്റു കർമ്മ മേഖലകളിലും രാജു വർഗീസ്ത തന്റെ സേവനം ഉറപ്പാക്കും എന്ന് WMC അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ പി. സി.മാത്യു പ്രത്യാശ പ്രകടിപ്പിച്ചു കഴിഞ്ഞ 23 വർഷം ആയി ഡാളസ് മേഖലയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായ രാജു വർഗീസ് തന്റെ കഠിന പ്രയത്നവും, ആത്മാർത്ഥതയും കൈ മുതലാക്കി വൈവിധ്യമാർന്ന ബിസിനസ് ശൃംഖലകൾ പടുത്തുയർത്തി മറ്റു മലയാളികൾക്ക് ഉദാത്ത മാതൃകയായി .

 

പ്രമുഖ കൺസ്റ്റ്‌ക്ഷൻ , X ray കമ്പനികൾ രാജു വർഗീസിന്റെ ഉടമസ്ഥതയിൽ ഉണ്ട് ബിസിനസ് ഫോറത്തിലൂടെ ഡാളസ്സിലെ മലയാളി ബിസിനസ് ശൃംഖലയെ കോർത്തിണക്കുന്നതിനോടൊപ്പം വളർന്നു വരുന്ന ബിസിനസ് സംരംഭങ്ങൾക്കു ഊർജം പകരുകയും ചെയ്യുന്നതാണ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും തന്നിലധിഷ്തിതമായ കർമം തന്നാൽ ആവും വിധം നിറമേറ്റുമെന്നും ശ്രീ വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു അഡ്വൈസറി ബോർഡ് ചെയർമാൻ ടി സി ചാക്കോ , ട്രഷറർ ജേക്കബ് എബ്രഹാം, അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, റീജിയൻ വൈസ് ചെയർമാൻ വർഗീസ്, സെക്രട്ടറി കുരിയൻ സഖറിയ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു . ജോയിന്റ് സെക്രട്ടറി രാജൻ മാത്യു നന്ദി പ്രകാശിപ്പിച്ചു

 

വാർത്ത : ജിനേഷ് തമ്പി (PRO - WMC അമേരിക്ക റീജിയൻ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.