You are Here : Home / USA News

പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 28, 2016 12:30 hrs UTC

ന്യൂയോർക്ക്∙പത്തനാപുരത്തെ പൂവൻകുളഞ്ഞി എന്ന ഗ്രാമത്തിൽ പ്രകാശന്റെയും ശ്രീകലയുടെയും മകൾ ഭാഗ്യലക്ഷ്മി, മകൻ ഇന്ദുചൂഡൻ. ഈ ഐടി യുഗത്തിലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒടിച്ചു കുത്തിയ കൂരയിൽ നിന്നും സ്വന്തം ദുഃഖങ്ങൾ ഉള്ളിലൊതുക്കി ഭാഗ്യ ലക്ഷ്മി പത്താംക്ലാസ് പരീക്ഷയിൽ നേടിയ ഫുൾ എ പ്ളസ് എന്ന പ്രകാശ കിരണമാണു കേരളസമാജത്തെ അങ്ങോട്ടു നയിച്ചത്. പ്രസിഡന്റ് മാണി ചാക്കോയുടെ നേതൃത്വത്തിൽ തുടങ്ങിയ മേൽക്കൂര പദ്ധതിയിൽ പ്രൊജക്റ്റ് ചെയർമാൻ ആയി ബിനോയ് തോമസ് കോർഡിനേറ്റേഴ്സ് ആയി ജേക്കബ് ചാക്കോ കൊച്ചുമ്മൻ കാമ്പിയിൽ തോമസ് ജോൺ എന്നിവരെ തിരഞ്ഞെടുത്തിരുന്നു . ട്രഷറർ വിജി എബ്രഹാം മേൽക്കൂര പ്രോജക്ടിന്റെ നേടുംതൂണായി പ്രവർത്തിച്ചു .

 

കേരളത്തിൽ പ്രൊജക്റ്റ് സൂപ്പർവൈസർ ആയ തോമസ് ഏബ്രഹാമിന്റെയും ജോസിന്റെയും അകമഴിഞ്ഞ പ്രവർത്തനങ്ങൾ കൊണ്ടു ചുരുങ്ങിയ കാലയളവിൽ വിജയകരമായ രീതിയിൽ ഒരു ഭവനം നിർമിച്ചു നൽകാൻ കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡിനു സാധിച്ചു ഫണ്ട് റൈസിംഗ് ചെയർമാനായ മോഹൻ തോമസ്, ട്രഷറർ വിജി എബ്രഹാം സെക്രട്ടറി ജൂലി ബിനോയ് എന്നിവരുടെ നിസ്വാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി ഫണ്ട ് റൈസിംഗ് പ്രോഗ്രാം ‘വൈശാഖസന്ധ്യ’ ഗംഭീര വിജയമായി. അകമഴിഞ്ഞ് കേരള സമാജത്തിന്റെ മേൽക്കൂര പ്രോജെക്ടിനെ സഹായിച്ച എല്ലാ നല്ല മനസുകൾക്കും അഭിമാനമായി 2016 ഒക്ടോബര് 22 നു കേരള സമാജത്തിന്റെ പ്രസിഡന്റ് മാണി ചാക്കോ, മേൽക്കൂര പ്രൊജക്റ്റ് ചെയർമാൻ ബിനോയ് തോമസ്, സെക്രട്ടറി ജൂലി ബിനോയ് പ്രൊജക്റ്റ് സൂപ്പർവൈസർ എബ്രഹാം തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനും കുടുംബത്തിനും സമർപ്പിച്ചു. കേരള സമാജത്തിന്റെ ലോഗോയിൽ പറയുന്നപോലെ ഇരുളിൽ നിന്നു പ്രകാശത്തിലേക്ക് നയിക്കാൻ ഈ യാത്ര തുടരാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.