You are Here : Home / USA News

നോട്ട് പിൻവലിക്കൽ - പ്രവാസികളുടെ അടിയന്തിരാവശ്യം അരുൺ ജൈറ്റ്ലിയെ അറിയിച്ചു

Text Size  

Story Dated: Monday, November 28, 2016 07:01 hrs UTC

ന്യൂ ഡൽഹി : ഇരുപത്തിയെട്ടു മില്യനോളം വരുന്ന വിദേശ മലയാളികളുടെ നോട്ടു പിൻവലിക്കലിനോട് ബന്ധപ്പെട്ടുള്ള അടിയന്തിര ആവശ്യങ്ങൾ ധനമന്ത്രിയെ ധരിപ്പിക്കുന്നതിനായുള്ള ഔദ്യോഗിക കത്ത് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ശശി തരൂർ എം.പി ക്കു കൈമാറി . അമേരിക്കയിൽ നിന്നും ബിസിനസ് ഫോറം ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ ഡെലിഗേഷൻ ടീമിൽ പങ്കെടുത്തു അഞ്ഞൂറിന്റെയും ആയിരണത്തിന്റെയും കൈവശം ഇരിക്കുന്ന നോട്ടുകൾ ഇന്ത്യൻ കോൺസുലേറ്റിൽ അഥവാ വിദേശത്തുള്ള ഇന്ത്യൻ ബാങ്കുകളിൽ മാറ്റി എടുക്കാനുള്ള സൗകര്യം അല്ലെങ്കിൽ തങ്ങളുടെ ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാനുള്ള സാഹചര്യം ചെയ്തു കൊടുക്കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് പ്രസ്തുത കത്ത് ധനമന്ത്രിയെ ഏൽപ്പിക്കുന്നതിനൊപ്പം പ്രവാസികളുടെ ബുദ്ധിമുട്ടിനെ പറ്റി ധനമന്ത്രി അരുൺ ജൈറ്റ്ലിയെ ധരിപ്പിക്കാമെന്നു പാർലമെൻററി കമ്മിറ്റി ഫോർ ഫോറിൻ അഫയേഴ്‌സ് ചുമതല വഹിക്കുന്ന ശശി തരൂർ എം.പി വാഗ്ദാനം ചെയ്തു

 

പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് വേണ്ടി വേൾഡ് മലയാളി കൌൺസിൽ സമയോചിതമായി ഇടപെടുന്നതിനെ അമേരിക്ക റീജിയൻ പ്രസിഡന്റ് പി സി മാത്യു , ചെയർമാൻ ജോർജ് പനക്കൽ, സെക്രട്ടറി കുരിയൻ സഖറിയ, ട്രെഷറർ ഫിലിപ്പ് മാരേട്ട് എന്നിവർ സംയുക്തതമായി അഭിനന്ദിച്ചു

 

വാർത്ത - ജിനേഷ് തമ്പി (PRO - WMC അമേരിക്ക റീജിയൻ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.