You are Here : Home / USA News

ഫോമയുടെ "സാന്ത്വനം" പ്രവാസി മലയാളികൾക്ക് ആശ്വാസം .

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, November 28, 2016 09:46 hrs UTC

ചിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) "സാന്ത്വനം" എന്ന പദ്ധതിക്ക് തുടക്കമിട്ടു.


നോർത്തമേരിക്കയിലുടനീളം ഹെൽത്ത് കെയർ പ്രൊഫഷണൽസിനേയും, സോഷ്യൽ വർക്കേഴ്സിനേയും, സന്നദ്ധ പ്രവർത്തകരുടെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ടീം ആയിരിക്കും സാന്ത്വനം പ്രോജെക്ക്റ്റ് നയിക്കുന്നത്. ടീമിന്റെ ചുക്കാൻ പിടിക്കുന്നത് ഫോമായുടെ വുമൺൻസ് റെപ്രസെന്റേറ്റീവായ രേഖാ ഫിലിപ്പാണ്.


നോർത്തമേരിക്കയിലേക്ക് കുടിയേറി പാർക്കുന്ന പുതിയ കുടുംബങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണവും, സഹായ സഹകരണങ്ങൾ നൽകുക; വ്യക്തിപരമായ ദു:ഖത്താലും മരണം മൂലമോ, വിവാഹ ബന്ധം വേർപെട്ടതു കൊണ്ടോ,  അപകടം കൊണ്ടോ ഒറ്റപ്പെട്ട് കഴിയുന്ന അമേരിക്കൻ മലയാളി പ്രവാസികൾക്ക് ആശ്വാസമാകുവാനും വേണ്ട ഉപദേശങ്ങൾ നൽകുവാനും, തിരികെ സാധാരണ ജീവിതത്തിലേക്ക് വരുവാൻ കൈത്താങ്ങലാകുക; വിവിധ നിലകളിൽ മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് നൽകുക, അമേരിക്കയിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് തലമുറകൾ തമ്മിലുള്ള സൗഹൃദപരമായ നിലനിൽപ്പിനുവേണ്ടിയുള്ള ബോധവത്ക്കരണ ക്ലാസുകൾ  സംഘടിപ്പിക്കുക, യുവജനങ്ങൾക്ക് തക്ക തൊഴിൽ കണ്ടെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക (കരിയർ ഗൈഡൻസ്), സാമൂഹ്യകമായും മാനസികമായും ശാരീരികമായും പീഡനങ്ങളും മ്യൂലിച്യുതിയും നേരിടുന്ന മാതാപിതാക്കളെയും സഹോദരി സഹോദരങ്ങളെയും കണ്ടെത്തി സഹായിക്കുക തുടങ്ങിയവയാണ് "സാന്ത്വനം" എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ ചെയർപേഴ്സൺ രേഖാ ഫിലിപ്പ് അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ പ്രവർത്തിച്ചു മുൻ പരിചയം ഉള്ള രേഖ, ഫോമയ്ക്ക് എന്നും ഒരു മുതൽ കൂട്ടാണ്.

ഇലക്ഷൻ പ്രചരണങ്ങളിൽ പ്രചരണ പത്രികകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ഫോമയുടെ ദേശീയ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ , ജിബി തോമസ്,ജോസി കുരിശിങ്കൽ, ലാലി കളപ്പുരയ്ക്കൽ, വിനോദ് കൊണ്ടൂർ, ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ അധികാരമേറ്റെടുത്ത സമയം മുതലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ആരംഭിച്ചു കുറിച്ചു കഴിഞ്ഞു.
ഈ ഭരണസമിതി ഒട്ടനവധി പുതിയ പ്രവർത്തന പദ്ധതികളാണ് പ്രവാസി  മലയാളികൾക്കായി സമർപ്പിക്കുന്നത്.
കുടുതൽ വിവരങ്ങൾക്ക്: രേഖാ  ഫിലിപ്പ് 267 519 7118.

 

നിബു വെള്ളവന്താനം
ഫോമാ ന്യൂസ് ടീം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.