You are Here : Home / USA News

എൻറിച്ച് ലേണിംഗിന്റെ ഇബോർഗ്സ് ന്യൂജഴ്സി സ്റ്റേറ്റ് എഫ്എൽഎൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, November 29, 2016 12:39 hrs UTC

ന്യൂജഴ്സി∙ എൻറിച്ച് ലേണിംഗിന്റെ റോബോട്ടിക്സ് ടീം, ഇബോർഗ്സ് മോണ്ട് ക്ലെയർ എൻജിനിയേഴ്സ് സൊസൈറ്റിയുടെ യോഗ്യതാ മൽസര റൗണ്ടിൽ വിജയിച്ച് ന്യൂജഴ്സി സ്റ്റേറ്റ് എഫ്എൽഎൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. മാറ്റുരച്ച 43 ടീമുകളിൽ നിന്നും യോഗ്യതാ റൗണ്ടിലെത്തിയ 9 ടീമുകൾ ഡിസംബർ 10ന് നടക്കുന്ന ന്യൂജഴ്സി സ്റ്റേറ്റ് എഫ്എൽഎൽ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിനൊപ്പം റോബോട്ട് ഡിസൈൻ അവാർഡും എൻറിച്ച് റോബോട്ടിക്സ് ഗ്രൂപ്പ് സ്വന്തമാക്കി. മികച്ച മെക്കാനിക്കൽ രൂപകൽപന, പുതുമനിറഞ്ഞ കണ്ടുപിടിത്തം, പ്രോഗ്രാമിംഗ് മികവ്, കൂട്ടായ രീതിയിലുള്ള പ്രവർത്തനം എന്നിവ കണക്കിലെടുത്താണ് ഇബോർഗ്സ് അവാർഡ് നേടിയത്. വിജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് പ്രവർത്തിക്കുന്ന ഇബോർഗ്സ,് ഈസ്റ്റ് ഹാനോവർ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. അക്കാഡമിക് പഠനത്തിനൊപ്പം യോഗ, ഡിബേറ്റിംഗ്, മാത് ഒളിമ്പ്യാഡ്, റോബോട്ടിക്സ് ആൻഡ് ആർട്സ് എന്നിവയിലും പരിശീലനം ലഭ്യമാക്കി കുട്ടികൾക്ക് പഠനം കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന രീതിയാണ് എൻറിച്ച് ലേണിംഗിനെ വേറിട്ടതാക്കുന്നത്.

 

 

ഈ മൽസരത്തിൽ പങ്കെടുക്കുന്നതിലൂടെ STEAM (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, ആർട്സ് ആൻഡ് മാത്) വിഷയങ്ങളോട് ജീവിതകാലം മുഴുവൻ താൽപര്യമുണ്ടാകുന്നതിനും ടീമായി പ്രവർത്തിച്ച് വെല്ലുവിളികളെ നേരിടേണ്ടതെങ്ങനെയെന്നും കുട്ടികൾ പരിശീലിക്കുമെന്ന് എൻറിച്ച് ലേണിംഗ് സ്ഥാപക റീന ജോഗൽകർ പറഞ്ഞു. അഞ്ച് മുതൽ എട്ട് വരെ ഗ്രേഡുകളിലെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള ഇബോർഗ്സ് റോബോട്ടിക്സ് ടീമിൽ എസ്സെക്സ് മോറിസ് കൗണ്ടി ടൗൺഷിപ്പുകളിൽ നിന്നുള്ള അനീഷ് ചിദെല്ല, ആർനവ് ഖന്ന, എമിലി ലിയു, നീൽ മാത്യു, നിതേഷ് കസർല, സോഫിയ ജേക്കബ്, ടെസിയ തോമസ്, എന്നിവരുൾപ്പെടുന്നു. കെവിൻ മാത്യു, ടിഫനി തോമസ്, വിവേക് കസർല എന്നിവരെല്ലാം ഹൈസ്കൂൾ മെന്റർ (പരിശീലകർ)മാരായി പ്രവർത്തിച്ചിട്ടുണ്ട്. റോബോട്ടിക്സ് മെന്ററിംഗാണ് തന്നിൽ എൻജിനീയറിംഗിനോടുള്ള താൽപര്യം വർധിപ്പിച്ചതെന്നും വളർന്നുവരുന്ന, ഉന്നത ബൗദ്ധിക നിലവാരം പുലർത്തുന്ന യുവ തലമുറയിലേക്ക് ഈ താൽപര്യം ഉൾചേർക്കുന്നതിനെ താൻ വിലമതിക്കുന്നുവെന്നും യംഗ് മെന്റർ അവാർഡ് നേടിയ കെവിൻ മാത്യു പറയുന്നു. എൻറിച്ച്് ലേണിംഗ് പരിശീലകരും സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്ന മാതാപിതാക്കളും ഇബോർഗ്സ് ടീമിന് പരിശീലനം നൽകുന്നു. എൻറിച്ച് ടീമിന്റെ തുടരെയുള്ള കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്ന് എൻറിച്ച് ലേണിംഗ് ഡയറക്ടർ ബാർബറ കിവ്ലോൺ പറയുന്നു. 1988ൽ സ്ഥാപിതമായ ഫസ്റ്റ് ലെഗോ ലീഗ് (എഫ് എൽ എൽ) വിമർശനാൽമക ചിന്തകളെ പ്രോത്സാഹിപ്പിക്കുക, കൂട്ടായ പ്രവർത്തനങ്ങളെയും കാര്യങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ചെയ്യുന്നതിനുള്ള കഴിവുകളെയും പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യമിട്ടത്. റോബോട്ട് ഗെയിമിനെ, പ്രോജക്ടിനെ ആധാരമാക്കി എല്ലാ വർഷവും ഓരോ പ്രോജക്ട് അവതരിപ്പിക്കാൻ ടീമുകൾക്ക് അവസരമൊരുക്കുന്നു.

 

 

ടീം ലെഗോ മൈൻഡ്സ്റ്റോംസ് ടെക്നോളജി ഉപയോഗിച്ച് ചില ജോലികൾ ചെയ്യാൻ സാധിക്കുന്ന റോബോട്ടുകൾ നിർമിക്കുകയും വേണം. ആനിമൽ അലൈസ് എന്ന പേരിലുള്ള ഇത്തവണത്തെ ടാസ്ക് പ്രധാനമായും ഉദ്ദേശിച്ചത് മനുഷ്യന് മൃഗങ്ങളോടുള്ള ഇടപെടലുകളെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്നതാണ്. പങ്കെടുക്കുന്നവരിൽ സൗഹൃദമൽസരത്തിന്റെ മനോഭാവം നിറച്ച് കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് എഫ് എൽ എൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ‘ടീമിന്റെ ഭാഗമായുള്ള ഈ പ്രവർത്തനം ഞാനിഷ്ടപ്പെടുന്നു. പഠനത്തിനും ഗവേഷണത്തിനും മറ്റ് പ്രൊഫഷണലുകൾക്കൊപ്പം പ്രോജക്ട് ആശയങ്ങൾ പങ്കിടുന്നതിനുമൊപ്പം വളരെ രസകരമായ നിമിഷങ്ങളും ഇതിലൂടെ ലഭ്യമാകുന്നു. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും.’ വെസ്റ്റ് ഓറഞ്ചിലെ ലിബർട്ടി മിഡിൽ സ്കൂളിൽ ഏഴാം ഗ്രേഡിൽ നിന്നുള്ള ടെസിയ തോമസിന്റെ വാക്കുകൾ ഈ റോബോട്ടിക്സ് ടീമിന്റെ പ്രതീക്ഷകളെ പങ്കുവയ്ക്കുന്നു. ഏറ്റവും മികച്ച അധ്യാപനരീതി, അറിവ് വർധിപ്പിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ എൻറിച്ച് ലേണിംഗിന്റെ പ്രത്യേകതകളാണ്.

 

 

 

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ എൻറിച്ച് തുറന്ന് പ്രവർത്തിക്കുന്നു. ന്യൂജേഴ്സി ഈസ്റ്റ് ഹാനോവറിൽ 50 Route 10 West (നോവാർടിസ് കോർപറേറ്റ് ഓഫിസിന് എതിർവശത്ത്)ലാണ് ഓഫിസ്. പാഴ്സിപ്പനി, മോറിസ് പ്ലെയിൻസ്, ഡേൻവിലെ, ലിവിംഗ്സ്റ്റൺ, മാഡിസൺ, ഫ്ലോറാം പാർക് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് 20 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. പാഠ്യരീതി കുട്ടികളുടെ ജീവിതവിജയത്തിന് അടിസ്ഥാനമിടുന്നു എൻറിച്ചിലെ. പഠനം തുടങ്ങും മുമ്പ് കുട്ടികളുടെ മനസിനെ ശാന്തമാക്കുന്നതിനായി നടത്തുന്ന 20 മിനിറ്റ് മെഡിറ്റേഷൻ സെഷനിൽ ഓരോ കുട്ടിയേയും പങ്കെടുപ്പിക്കുന്നു. വായനയിലും എഴുത്തിലും കണക്ക്, സയൻസ് വിഷയങ്ങളിലും പ്രത്യേക പരിഗണന ഓരോ വിദ്യാർഥിക്കും ലഭിക്കുന്ന വിധത്തിലാണ് പാഠ്യരീതി ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ A C T, S A T, A P പരീക്ഷകൾക്ക് തയാറെടുക്കുന്നതിനും ഇവിടെ പരിശീലനം നൽകുന്നു. കോളജ് കൗൺസലിംഗും നൽകുന്നു. മറ്റ് ട്യൂട്ടറിംഗ് സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ കുട്ടികളുടെയും താൽപര്യത്തിനനുസരിച്ച്, അല്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന കോഴ്സിനനുസരിച്ച് പ്രോഗ്രാമുകൾ വേണ്ട വിധത്തിൽ ക്രമീകരിച്ച് നൽകുന്നതും പ്രത്യേകതയാണ്. കുട്ടികളുടെ വ്യക്തിത്വവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ കലകളിലുള്ള പരിശീലനം, സംശയ നിവാരണങ്ങൾക്കുള്ള അവസരം എന്നിവയിലും ശ്രദ്ധ വയ്ക്കുന്നു. റോബോട്ടിക്സ്, ആർട്സ്, മാത് ഒളിമ്പ്യാഡ് തുടങ്ങിയ STEAM (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, ആർട്സ് ആൻഡ്മാത്) പ്രോഗ്രാമുകളിലൂടെ സ്കൂളിൽ പഠിക്കുന്നതിലും മികച്ച നിലയിൽ പഠിക്കുവാനും കഴിവുകൾ ആർജിക്കുവാനും അവസരം ലഭിക്കുന്നു. ചെസ്, സ്ക്രാബിൾ, മറ്റ് ഗയിമുകൾ എന്നിവ പരിശീലിപ്പിക്കുന്നതിലൂടെ ഏകാഗ്രത വളർത്തുന്നതിനും പ്രശ്നങ്ങളെ നേരിടുന്നതിനുള്ള മനസാന്നിധ്യം സ്വന്തമാക്കുന്നതിനും സഹായിക്കും.

 

 

വെള്ളിയാഴ്ചകളിൽ വ്യക്തിത്വവികസനവും നേതൃത്വ പരിശീലനവും ലക്ഷ്യമിട്ട് നടക്കുന്ന ക്ലാസുകളിലും ചർച്ചകളിലും പ്രഗൽഭ വ്യക്തിത്വങ്ങൾ കുട്ടികളുമായി സംവദിക്കുന്നു. കുട്ടികളുടെ പഠിക്കാനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് എൻറിച്ച് പ്രധാനമായും ഉദ്ദേശിക്കുന്നത്. ബൗദ്ധികപരമായും വിവിധതരം കളികൾ അടിസ്ഥാനമാക്കിയും പ്രോജക്ടുകളെ അടിസ്ഥാനമാക്കിയുള്ള പഠനരീതികളിലൂടെയും മറ്റും കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം ആജീവനാന്തം നിലനിർത്തുന്നതിന് എൻറിച്ച് പഠനരീതി സഹായിക്കുന്നു. ഓരോ കുട്ടിയുടെയും വ്യക്തിത്വവളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന, ആത്മാർഥതയും അർപ്പണബോധവുമുള്ള അധ്യാപകരിലൂടെ കുട്ടികളിൽ പഠനത്തോട് ഇഷ്ടവും താൽപര്യവും വളരുന്നുവെന്ന് എൻറിച്ചിന്റെ പ്രവർത്തകർ പറയുന്നു.

 

 

കുട്ടികളിൽനിന്ന് അസ്വസ്ഥതകൾ അകറ്റി അവരുടെ മനസ് ശാന്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന യോഗാ- മെഡിറ്റേഷൻ ക്ലാസുകൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു. പന്തളം സ്വദേശികളായ ഷിബു തോമസിനും ഭാര്യ സിന്ധു തോമസിനുമൊപ്പം മഹാരാഷ്ട്രക്കാരി റീന ജോഗൽകറും ചേർന്നാണ് എൻറിച്ച് ലേണിംഗ് നടത്തുന്നത്. സിൽവൻ, ഹണ്ടിംഗ്ടൺ സ്കൂളുകളിൽ പഠിപ്പിക്കുന്ന പാഠ്യരീതി തന്നെയാണ് എൻറിച്ചിൽ പഠിപ്പിക്കുന്നത്. പക്ഷേ, അവരുടേതിനേക്കാൾ പാഠ്യേതരവിഷയങ്ങൾ എൻറിച്ചിനുണ്ടെന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. കഴിഞ്ഞ ജൂണിലാണ് എൻറിച്ച് പ്രവർത്തനമാരംഭിച്ചത്. www.enrichlearningnj.com email: contact@enrichlearningnj.com phone: (973 ) 707 -6621

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.