You are Here : Home / USA News

‘വിവാഹം : സങ്കല്പവും സാഫല്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 3ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, November 29, 2016 12:46 hrs UTC

ഷിക്കാഗോ ∙ റെവ. ഡോ. കെ. സോളമൻ രചിച്ച ‘വിവാഹം: സങ്കല്പവും സാഫല്യവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഷിക്കാഗോയിൽ നടക്കും. ഡിസംബർ 3 ശനിയാഴ്ച്ച നടക്കുന്ന എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ക്രിസ്മസ് ആഘോഷ വേദിയിലാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കുക. ഷിക്കാഗോ സിറോ മലബാർ അതിരൂപതാ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കും. കുടുംബം എന്ന വ്യവസ്ഥിതിയുടെ നാനാവശങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന പുസ്തകം വിവാഹത്തെ സമഗ്രവും സമ്പുഷ്ടമായും അപഗ്രഥിക്കുന്നു. വിജയകരമായ കുടുംബ ജീവിതത്തിന് അടിസ്ഥാനമായ പാഠങ്ങളെ സമഗ്രമായി ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. കുടുംബ ജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയും സ്വായത്തമാക്കുവാൻ ഉപകരിക്കുന്ന വിലപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ പ്രദാനം ചെയ്യുന്ന പുസ്തകം സിഎസ്എസ് ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

 

മാർത്തോമ്മ സഭയിലെ കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത ഈ ചെറു ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നു. മൂല്യാധിഷ്ഠിത ജീവിതത്തിനുടമയായ റെവ. ഡോ. സോളമൻ ഈ പുസ്തകത്തിലൂടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കുവാനുളള മാർഗ്ഗങ്ങൾ മനഃശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ദൈവ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. വായനയുടെ നവ്യാനുഭൂതി പകരുന്ന ഈ ഗ്രന്ഥം സാമൂഹിക പ്രവർത്തകർക്കും വൈദികർക്കും തികച്ചും സഹായകരമാണ്. ഗ്രന്ഥ കർത്താവ് റെവ. ഡോ. കെ. സോളമൻ ഇപ്പോൾ ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്- റെവ. ഡോ. കെ. സോളമൻ : 630 802 2766

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.