You are Here : Home / USA News

ഫീനിക്സിൽ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഡിസംബർ 10ന്

Text Size  

Story Dated: Tuesday, November 29, 2016 12:48 hrs UTC

അരിസോണ∙ അരിസോണയിലെ സഹോദര സഭകളുടെ കൂട്ടായ്‌മയായ അരിസോണ മലയാളി ക്രിസ്ത്യൻ അസ്സോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 10ന് വൈകിട്ട് 4 മണിക്ക് മെസാസിറ്റിയിലുള്ള ഡോബ്‌സോൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നു. വിവിധ പള്ളികളിലെ ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന ഇമ്പമേറിയ കരോൾ ഗാനങ്ങളും മനോഹരമായ നൃത്തങ്ങളും മറ്റു വൈവിധ്യമാർന്ന കലാപരിപാടികളും ചേർത്തിണക്കി ഈ ആഘോഷം പുതുമയുള്ളതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു . സെന്റ്. പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി റെവ. ഫാദർ സജി മർക്കോസ് (പ്രസിഡന്റ്), ജനു മാത്യു (സെക്രട്ടറി ), കുരിയൻ ഏബ്രഹാം (ട്രഷറർ), തോമസ് അപ്രേം (കൾച്ചറൽ കോഓർഡിനേറ്റർ), പി.വി.ജോർജ് (ഫുഡ് കോഓർഡിനേറ്റർ), റെവ.ഫാദർ. ജോർജ് എട്ടുപറയിൽ (ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ച്),റെവ.ഫാദർ.സ്റ്റാൻലി തോമസ് (ഫീനിക്സ് മാർത്തോമ്മ ചർച്ച്), റെവ.ഫാദർ. ഷിൻറ്റോ റ്റി .ഡേവിഡ് (സെന്റ് .തോമസ് ഓർത്തഡോക്സ്‌ ചർച്ച്) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ ക്രിസ്മസ് പരിപാടി സമ്പന്നമാക്കുവാൻ എല്ലാ മലയാളീ സുഹൃത്തുക്കളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് - ജനു മാത്യു (സെക്രട്ടറി): 4802313112, കുരിയൻ ഏബ്രഹാം (ട്രഷറർ ): 6026907892.

 

വാർത്ത ∙ റോയി മണ്ണൂർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.