You are Here : Home / USA News

സെന്റ് തോമസ് മിഷൻ താങ്ക്സ് ഗിവിങ് ലഞ്ച് നൽകി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 30, 2016 12:39 hrs UTC

ഹൂസ്റ്റൺ ∙ ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ സുവിശേഷം മറ്റുളളവരിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോട് രൂപം നൽകിയ ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫോർഡിലും പരിസര പ്രദേശങ്ങളിലുമുളള പാവപ്പെട്ടവ രായ ആളുകൾക്ക് ‘താങ്ക്സ് ഗിവിങ് ലഞ്ച്’ നൽകി. താങ്ക്സ് ഗിവിങ് ദിനമായ നവംബർ 24 ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് ഭദ്രാസന മെത്രാപ്പൊലീ ത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസിന്റെ ആശീർവാദ പ്രാർഥനയോടെയായിരുന്നു ലഞ്ച് നൽകിയത്. ആത്മീയവും ഭൗതീകവുമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളും നന്മകളും മറ്റുളളവരുമായി പങ്കു വെയ്ക്കുമ്പോൾ മാത്രമെ ദൈവീകാനുഭവം സാധ്യമാകുകയുളളുയെന്ന് മെത്രാപ്പൊലീത്താ പ്രാർഥന മധ്യേ നൽകിയ സന്ദേശത്തിൽ പറയുകയുണ്ടായി. തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ മാത്രമെ ക്രിസ്തുവിന്റെ സാക്ഷികളാകാൻ കഴിയുയെന്നും മെത്രാപ്പൊലീത്താ പറയുകയുണ്ടായി. തുടർന്ന് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോയൽ മാത്യു മിഷന്റെ പ്രവർത്തന ങ്ങളെ കുറിച്ചും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.

 

 

സ്റ്റാഫോർഡ് സിറ്റി പ്രോടേം മേയറും ഇടവകാംഗമവുമായ കെൻ മാത്യു ഇതിന്റെ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ എല്ലാവരെയും സിറ്റി കൗൺസി ലിന്റെ പേരിൽ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. അതിനുശേഷം നൽകിയ താങ്ക്സ് ഗിവിങ് ലഞ്ചിൽ സ്റ്റാഫോർഡിലും പരിസര പ്രദേശത്തു മുളള ധാരാളം ആളുകൾ പങ്കു ചേർന്നു. ലഞ്ചിനൊപ്പം ക്രിസ്തുവിന്റെ സുവിശേഷം വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി ബൈബിളും നൽകുകയുണ്ടായത് പങ്കെടുക്കാനെത്തിയവർക്ക് ആഹ്ലാദവും ആനന്ദവുമുള വാക്കി. വിശക്കുന്നവന് ആഹാരത്തോടൊപ്പം വഴിയും സത്യവും ജീവനുമായ ലോക രക്ഷകന്റെ വചനങ്ങളും മടങ്ങിയ ബൈബിൾ സന്തോഷത്തോട് സ്വീകരിച്ചവർ ഇതൊരു പുതിയനുഭവമായി പറയുകയുണ്ടായി. ഇടവക വികാരി വെരി. റവ. ഗീവർഗീസ് അരൂപ്പാല കോർ എപ്പിസ്കോപ്പാ, അസിസ്റ്റന്റ് വികാരി റവ. ഫാ. മാമ്മൻ മാത്യു, ഇടവക മാനേജിംങ് കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ ധാരാളം പേർ ഇതിൽ സംബന്ധിക്കുകയുണ്ടായി. പീറ്റർ കെ. തോമസ്, എൽസി ഏബ്രഹാം, സാബു നൈനാൻ, നെൽസൺ ജോൺ, സുഗു ഫിലിപ്പ്, ഉമ്മൻ ഈപ്പൻ, ജിനു തോമസ്, മോളി, തോമസ് ഒലിയാംകുന്നേൽ, വർഗീസ് പോത്തൻ, മാത്യു കുര്യാക്കോസ്, മനോജ് മാത്യു, ലിഡ, ഐപ്പ് തോമസ്, കുഞ്ഞൂഞ്ഞമ്മ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിച്ചു. യേശു ക്രിസ്തുവിന്റെ സുവിശേഷം മറ്റുളളവരിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുൾപ്പെടെ നിരവധി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളും സെന്റ് തോമസ് മിഷൻ നടത്തുന്നുണ്ട്. ഇതിന് ആളുകളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. മലയാളി പ്രസ് കൗൺസിൽ സെക്രട്ടറി ബ്ലെസൻ ഹൂസ്റ്റൺ നൽകിയ വാർത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.