You are Here : Home / USA News

കോട്ടയം അസോസിയേഷന്റെ വനിതാ ഫോറം ഉദ്ഘാടനം നിർവ്വഹിച്ചു

Text Size  

Story Dated: Wednesday, November 30, 2016 12:41 hrs UTC

JEEMON GEORGE

 

ഫിലഡൽഫിയ ∙ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 12ന് അസംഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വനിതാ ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഇന്ത്യൻ ദേശീയ ഗാനം ജസ് ലിൻ മാത്യു, അമേരിക്കൻ ദേശീയ ഗാനം നോയൽ ജോർജ് എന്നിവർ ആലപിച്ചു. ബെന്നി കൊട്ടാരത്തിൽ (പ്രസിഡന്റ് കോട്ടയം അസോസിയേഷൻ) അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബീനാ കോശി (വനിതാ ഫോറം കോർഡിനേറ്റർ) വനിതാ ഫോറത്തിന്റെ ആരംഭം മുതൽ ഇതുവരെയുളള പ്രവർത്തനങ്ങളെ കുറിച്ചുളള പൂർണ്ണ രൂപം തന്റെ പ്രസംഗത്തിലൂടെ അറിയിക്കുകയുണ്ടായി. കുഞ്ഞുമോൾ രാജൻ(ചാരിറ്റി കോർഡിനേറ്റർ, വനിതാ ഫോറം) മുന്നോട്ടുളള ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് പറയുകയുണ്ടായി ഷീലാ ജോർജ് (പ്രോഗ്രാം കോർഡിനേറ്റർ) മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി.

 

 

ഫിലഡൽഫിയാ മലയാളി സമൂഹത്തിന് സുപരിചിതനും കോട്ടയം നിവാസിയുമായ സാന്ദ്രാ പോൾ ആയിരുന്നു മുഖ്യാതിഥി. വളരെ അർത്ഥവത്തായ തന്റെ പ്രസംഗത്തിലൂടെ പ്രവാസികളുടെ ഇടയിൽ കൂട്ടായ്മകളുടെ പ്രാധാന്യവും പ്രത്യേകിച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ മുഖ്യധാരാ സാമൂഹിക പ്രവർത്തനങ്ങളുടെ ആവശ്യകതയും അതിലുപരി ആവശ്യക്കാർക്ക് സഹായഹസ്തമായി നമ്മൾ ഓരോരുത്തരുടെയും പ്രവർത്തനം ഈ സമൂഹത്തിൽ പ്രയോജനമായി തീരട്ടെയെന്നും അതിനുളള അവസരങ്ങൾക്ക് ഇത് പോലുളള സംഘടനകൾ നേതൃത്വം കൊടുക്കണമെന്നും കോട്ടയം പട്ടണത്തിന്റെയും നിവാസികളുടെയും പ്രത്യേകതകളെക്കുറിച്ചുളള തന്റെ അറിവിലൂടെയുളള പ്രഭാഷണം വളരെ അർത്ഥവത്തായി. പിന്നീട് നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി വനിതാ ഫോറം മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു.

 

 

ചാരിറ്റി പ്രവർത്തനങ്ങൾ വെറും കടലാസ് പുലിയായി തീരാതെ പ്രാവർത്തികതയിൽ എത്തിക്കണമെന്നും ഇതുവരെയുളള കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെയുളള ഒരു തിരിഞ്ഞു നോട്ടം നടത്തുകയും ഇനിയും മുന്നോട്ടുളള പ്രവർത്തനങ്ങളെ കുറിച്ച് വളരെ വ്യക്തമായി സദസിനെ അറിയിക്കുകയും ഇനി മുതൽ അമേരിക്കയിലും ചാരിറ്റി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടിയതിന്റെ ആവശ്യകതയെക്കുറിച്ചു രാജൻ കുര്യൻ(ചാരിറ്റി കോർഡിനേറ്റർ) പറഞ്ഞു. പൊതു സമ്മേളനത്തിന്റെ എംസിയായി സാറാ ഐപ്പ്(വനിതാ ഫോറം, ചെയർ പേഴ്സൺ) പ്രവർത്തിക്കുകയുണ്ടായി. സാബു ജേക്കബ്(സെക്രട്ടറി) എല്ലാവർക്കും നന്ദി അറിയിക്കുകയുണ്ടായി. തുടർന്ന് ജീമോൻ ജോർജിന്റെ നേതൃത്വത്തിൽ കൾച്ചറൽ പ്രോഗ്രാം അരങ്ങേറുകയുണ്ടായി. സാബു പാമ്പാടി, ജെസ് ലിൻ മാത്യു ടീം നേതൃത്വത്തിൽ ഗാനമേളയും. ജെനി, ജീനാ, ജോവാൻ എന്നിവരുടെ നൃത്തവും മിലൻ ബെയ്സിൽ ജോഹാൻ ദിയ തുടങ്ങി കുരുന്നു പ്രതിഭകളുടെ നൃത്തവും മാത്യു ഐപ്പിന്റെ നേതൃത്വത്തിൽ ഹാസ്യാത്മകവും അർത്ഥവത്തുമായ ചോദ്യോത്തര മത്സരവും അരങ്ങേറി. തുടർന്ന് എല്ലാവർക്കും ഭക്ഷണവും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.