You are Here : Home / USA News

ഷെവലിയാർ ചെറിയാൻ വേങ്കടത്തിനും എത്സിക്കും യാത്രയയപ്പ് നൽകി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 30, 2016 12:58 hrs UTC

ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് ജോർജ് പള്ളിയുടെ 28-ാം വാർഷികത്തോടനുബന്ധിച്ച് 31 വർഷത്തെ അമേരിക്കയിലെ പ്രവാസജീവിതത്തിൽ നിന്നും വിരമിച്ച് ഇന്ത്യയിലേയ്ക്ക് പോകുന്ന ഷെവലിയാർ ചെറിയാൻ വേങ്കടത്തിനും ഭാര്യ എത്സി വേങ്കടത്തിനും ഷിക്കാഗൊ സെന്റ് ജോർജ് പള്ളി, ഇടവക മെത്രാപ്പോലീത്താ യൽദോ മോർ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. ഭദ്രാസന ട്രഷറാർ, കൗൺസിൽ മെംബർ എന്നീനിലകളിൽ 15 വർഷം സേവനമനുഷ്ഠിച്ച ഷെവലിയാർ ചെറിയാൻ മലങ്കരദീപം എഡിറ്റർ ആയും, ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ പ്രവർത്തനസമിതി അംഗമായും, സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ അന്ത്യോഖ്യ വിശ്വാസ സംരക്ഷണസമിതിയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ സമർപ്പണ ബോധത്തോടുകൂടിയുള്ള പ്രവർത്തനത്തെ അഭിവന്ദ്യ തിരുമേനി വളരെ സന്തോഷത്തോടെ സ്മരിച്ചു.

 

 

 

ജുബിലി വർഷം നടത്തിയ 25-ന്മേൽ കുർബാനയുടെ കോർഡിനേറ്റർ, കൺവൻഷൻ സമയത്തുള്ള സുരക്ഷ ചുമതല, ഇവ അതിൽ ചിലതുമാത്രമാണെന്ന് അഭിവന്ദ്യ തിരുമേനി പ്രസംഗത്തിൽ പറഞ്ഞു. ഇടർച്ചകളുണ്ട ായ അവസരത്തിൽ ഭദ്രാസനത്തെ ശക്തികരിയ്ക്കുന്നതിന് നല്ല ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്ന് തിരുമേനി പ്രത്യേകം സ്മരിച്ചു. സത്യവിശ്വാസത്തെ അണുവിട വ്യതിചലിക്കാതെ മുറുകെ പിടിക്കുകയും, മറ്റുള്ളവരിലേയ്ക്ക് അതു പകർന്നു കൊടുക്കുകയും ചെയ്തതിനാണ് പരിശുദ്ധ സഭ ഷ്വലിയാർ സ്ഥാനം നൽകി അദ്ദേഹത്തെ ആഹത്തെ ആദരിച്ചതെന്നു തിരുമേനി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ ഭാവുകങ്ങളും നേരുകയും മലങ്കരസഭയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം തുടരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പള്ളിക്കാര്യങ്ങളിലുള്ള ശ്രദ്ധയും ചുമതലാബോധവും സമർപ്പണത്തോടു കൂടിയുള്ള പ്രവർത്തനവും വിശ്വാസകാര്യങ്ങളിലുള്ള ഉത്ബോധനവും ഇടവക വികാരി ലിജു പോൾ അച്ചൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. വിമൺസ് ലീഗിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിയ്ക്കുന്ന ഏത്സിവേങ്കടത്തിന്റെ നിസ്വർദ്ധമായസേവനത്തെ അച്ചൻ പ്രത്യേകം സ്മരിച്ചു. ഷെവലിയാർ ചെറിയാനും കുടുബവും നാട്ടിലേയ്ക്ക് പോയാലും അവരുടെ ജീവിതത്തിലെ നല്ല ഭാഗം ഷിക്കാഗോയിലായിരുന്നതു കൊണ്ട് ഇവിടെ തിരികെ വരും എന്നു ഇടവക സെക്രട്ടറി വർഗീസ് പാലമലയിൽ പറഞ്ഞു.

 

 

ഷെവലിയാർ ചെറിയാൻ വേങ്കടത്തിന്റെ എകുമെനിയ്ക്കൽ കൗൺസിലിലെ സേവനത്തെ കൗൺസിൽ സെക്രട്ടറി ബെഞ്ചമിൻ തോമസ് പ്രശംസിയ്ക്കുകയും സെന്റ് ജോർജ് പള്ളിയ്ക്കൊ മലങ്കര ഭദ്രാസനത്തിനൊ മാത്രമല്ല, ഷിക്കാഗോയിലെ മലയാളി സമൂഹത്തിനു മുഴുവനും ചെറിയാൻ വേങ്കടത്തിന്റെയും എത്സിയുടേയും സേവനം നഷ്ടപ്പെടുന്നു എങ്കിലും കുറച്ചു നാൾ നാട്ടിൽ സേവനമനുഷ്ഠിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് കൗൺസിലിന്റെ നാമത്തിൽ ഭാവുകങ്ങൾനേരുകയും ചെയ്തു. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി സ്കറിയ, സൺഡേ സ്കൂൾ റീജിനൽ ഡയറക്ടർ റെജിമോൻ ജെയ്ക്കബ്, വനിതാ സമാജത്തിനു വേണ്ട ി അമ്മിണി ജോൺ, ചാരിറ്റികോർഡിനേറ്റർ ലൈസാമ്മ ജോർജ്, ശുശ്രൂഷകർക്ക് വേണ്ടി ബെഞ്ചമിൻ ഏലിയാസ്, യൂത്ത് അസോസിയേഷനുവേണ്ട ി സൗമ്യ ജോർജ്, എന്നിവരെ കൂടാതെ കമാൻഡർ ഡോക്ടർ റോയി തോമസ്, ഷെവലിയാർ ജെയ്മോൻ സ്ക്കറിയ, ജെറോം അതിഷ്ടം എന്നിവർ ഭാവുകങ്ങൾ നേർന്നു പ്രസംഗിച്ചു. ഡോൺ ബെയ്ലി എയ്ഞ്ചിലിൻ മനോജ് എന്നിവർ എംസിമാരായിരുന്നു. ആരോടും ഞങ്ങൾക്ക് യാതോരു നീരസവും ഇല്ലെന്നും ഞങ്ങളുടെ കൈയിൽനിന്നും വന്നുപോയിട്ടുള്ള തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കണമെന്നും എത്സി വേങ്കടത്ത് മറുപടി പ്രസംഗത്തിൽ പറഞ്ഞു. തിരുമേനിയോടും അച്ചനോടുമുള്ള നന്ദിയും സ്നേഹവും മറുപടി പ്രസംഗത്തിൽ ഷെവലിയാർ ചെറിയാൻ പ്രത്യേകം സൂചിപ്പിച്ചു. തനിയ്ക്കും കുടുംബത്തിനും ലഭിച്ചിരിയ്ക്കുന്ന എല്ലാ ഭാഗ്യങ്ങളും ഷിക്കാഗൊ സെന്റ് ജോർജ് പള്ളിക്കാർ മുഖേനയാണെന്നും, ഇടവകക്കാരെ ഒരിയ്ക്കലും താനും കുടുംബവും മറക്കുകയില്ലെന്നും ഷിക്കാഗോ സെന്റ് ജോർജ് പള്ളി അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന പള്ളികളിൽ ഒന്നാണെന്നും എല്ലാവരും തന്നെയും കുടുംബത്തേയും പ്രാർത്ഥനയിൽ ഓർക്കണമെന്നും ഷെവലിയാർ ചെറിയാൻ വേങ്കടത്ത് മറുപടി പ്രസംഗത്തിൽ പറഞ്ഞു. വർഗീസ് പാലമലയിൽ (സെക്രട്ടറി) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.