ആര്‍ലിംഗ്ടണ്‍ : നോര്‍ത്ത് ടെക്സസ് റേഡിയോളജിക് ടെക്നോളജിസ്റ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് വൈകിട്ട് ഹോളി ഡേ പാര്‍ട്ടി സംഘടിപ്പിക്കുന്നു. എന്ടിആര്ടി വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷത്തിലേക്ക് നോര്‍ത്ത് ടെക്സസിലെ എല്ലാ റേഡിയോഗ്രാഫര്മാരേയും കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും തുടര്‍ന്ന് റ്റീന് കൗണ്ടി കമ്മ്യൂണിറ്റി കോളേജ് ഫാക്കല്‍റ്റി മെമ്പര്‍ ജാക്വിലിന് ബെന്നറ്റ് ടെക്നോളജിസ്റ്റുകള്ക്കായി പ്രത്യേക പഠനക്ലാസുകള്‍ നടത്തുന്നതുമാണ്. ഇതിനോടനുബന്ധിച്ചു റേഡിയോളജി സ്കൂളുകള്‍ തമ്മിലുള്ള വിവിധ കലാമത്സരങ്ങളും ഉണ്ടായിരിക്കും. സ്ഥലം Daue & Busters 425 Curtis Mathes Way, Arlington- TX-76018. കൂടുതല്‍ വിവരങ്ങള്‍ക്ക് : NTRY വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.
Comments