ലോങ്ങ് ബീച്ച് : ഡിസംബര്‍ 4 ന് കലിഫോര്‍ണിയ ലോങ്ങ് ബീച്ച് ടെറെയ്സ് സെന്ററില്‍ നടന്ന മിസ്സ് കലിഫോര്‍ണിയ ടീന്‍ യുഎസ്എ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജാനു പട്ടേല്‍ വിജയ കിരീടം കരസ്ഥമാക്കി. 2016 ഫെബ്രുവരിയില്‍ ജാനു പട്ടേല്‍ മിസ്സ് ഹണ്ടിങ്ങ്ടണ്‍ ബീച്ച് ടീന്‍ യുഎസ്എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാസ് വേഗസില്‍ മിസ്സ് ടീന്‍ യുഎസ്എ 2017 മത്സരത്തില്‍ കലിഫോര്ണിയായെ പ്രതിനിധീകരിച്ചു ജാനു മത്സരത്തില്‍ പങ്കെടുക്കും. 16 വയസ്സുകാരിയായ ഹണ്ടിങ്ങ്ടണ്‍ ബീച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ജാനു കഴിഞ്ഞ 12 വര്‍ഷമായി ബോളിവുഡ് ഡാന്‍സറാണ്. ഇന്റര്‍നാഷണല്‍ ഡിബേറ്റുകളില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ ഈ ചെറുപ്രായത്തില്‍ തന്നെ ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. നാഷണല്‍ മത്സരത്തില്‍ വിജയിക്കുന്നതിനുള്ള പരിശീലനം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞ ജാനു കിരീടം നേടാം എന്ന ആത്മവിശ്വാസത്തിലാണ്.
Comments