You are Here : Home / USA News

വൈവിധ്യമാർന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ വിശേഷങ്ങളുമായി യു. എസ്. വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് 

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, December 23, 2016 08:24 hrs UTC

ന്യൂയോർക്ക്: അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വൈവിധ്യമാർന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു. എസ്. വീക്കിലി റൗണ്ടപ്പ് എച്ച്. ഡി. മികവോടെ ശനിയാഴ്ച്ച രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം) ഡിഷ് നെറ്റ് വർക്കിലും, രാവിലെ 7 മണിക്ക് ഐ. പി. നെറ്റ് വർക്കിലും പ്രക്ഷേപണം ചെയ്യുന്നു.

 

വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഒബാമയുടെ ക്രിസ്തുമസ് ആഘോഷം, ദീപാലങ്കാരങ്ങളുടെ പ്രൗഢിയിൽ വാഷിംങ്ങ്ടണിലും, ന്യൂയോർക്കിലും ഒരുക്കിയിരിക്കുന്ന കൂറ്റൻ ക്രിസ്തുമസ് ട്രീകൾ, ചിക്കാഗോ, ഡാലസ് എന്നിവടങ്ങളിലെ എക്യുമിനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾ, കരോൾ ഗാനങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ഈ എപ്പിസോഡ്.  കൂടാതെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, സൗത്ത് ഫ്ലോറിഡ ഒരുക്കിയ "ഫീസ്റ്റ് ഓഫ് ലൗ'' എന്ന പ്രത്യേക പ്രോഗ്രാം, അമേരിക്കൻ മലയാളി കുടുംബങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ എന്നീ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

 

കഴിഞ്ഞ 15 വർഷമായി ഏഷ്യാനെറ്റിൽ തുടർച്ചയായി സംപ്രേഷണം ചെയ്യുന്ന യു. എസ്. വീക്കിലി റൗണ്ടപ്പിന്റെ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സുരേഷ് ബാബു ചെറിയത്തും, ചീഫ് പ്രൊഡ്യൂസർ എം. ആർ. രാജനും, ഓപ്പറേഷൻസ് മാനേജർ മാത്യൂ വർഗ്ഗീസ് എന്നിവർ ലോക മലയാളികൾക്ക് പ്രത്യേകിച്ച് അമേരിക്കൻ മലയാളി സമൂഹത്തിന്ന് ക്രിസ്തുമസ് - പുതുവത്സരാശംസകൾ നേർന്നു. 

 

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.