ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആഷ്ലി പോയിന്റില്‍ താമസിയ്ക്കുന്ന നിരവധി പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനുമായി വേദിയൊരുങ്ങുന്നു. ധാരാളം മലയാളി കുടംബങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരുമയുടെ കൈകള്‍ കോര്‍ത്തിണക്കി ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷന് ഓഫ് ആഷ്ലി പോയിന്റിന്റെ (IAAP) ഔപചാരിക ഉദ്ഘാടനം ജനുവരി 7ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ വച്ച് വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കും. ഡാന്‍സ്, ഗാനമേള, അടിപൊളി പാട്ടുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ഉദ്ഘാടന സമ്മേളനത്തിന് മാറ്റു കൂട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക. രാജേഷ് നായര്‍832 315 7702ബിജു മുക്രുക്കാട്ട് 409 330 0048അനില്‍ ജനാര്ദ്ദനന് 281 507 9721ഡോളി കാച്ചപ്പിള്ളി833 283 9306.
Comments