ഡാലസ് ∙ തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ പത്താമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 14 ശനിയാഴ്ച കരോൾട്ടനിൽ സെന്റ് ഇഗ്നാത്തിയോസ് ചർച്ച് ഓഡിറ്റോറിയത്തിൽ ( 2707 Dove Creek LN, Carrollton, TX 75006 ) നടക്കും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ ദൊ മാര്‍ തീത്തോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകും. തമ്പി ആന്റണി മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാബു തിരുവല്ലയുടെ മിമിക്രിയും കേരളത്തിൽ നിന്നുളള നാട്ടു കലാകാരന്മാരുടെ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 10 വർഷമായി അമേരിക്കയിലേയും കേരളത്തിലേയും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ അഭിമാനകരമായ പ്രവർത്തികൾ നടത്തുന്നതിന് അസോസിയേഷനു സാധിച്ചിട്ടുണ്ട്. തിരുവല്ലാ അസോസിയേഷന്റെ എല്ലാ അംഗങ്ങളും സ്നേഹിതരും കുടുംബമായി വന്നു പരിപാടിയിൽ പങ്കെടുക്കണമെന്നു പ്രസിഡന്റ് സോണി ജേക്കബ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : സോണി ജേക്കബ് : 469 767 3434 സനു മാത്യു : 682 560 964 മാത്യു സാമുവൽ : 972 890 7023 സുനിൽ വർഗീസ് : 214 543 7556 ബിജു വർഗീസ് : 214 208 6078
Comments