നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് നാഫ)ജൂലൈ 22 ന് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും. ജൂലൈ 21 നാണ് സ്പോണ്സര്മാരുള്പ്പടെ പങ്കടുക്കുന്ന ക്രൂസോടു കൂടിയ കര്ട്ടന് റെയ്സര്‍. ഫ്രീഡിയ എന്റര്ടെയ്ന്മെന്റ് മാധ്യമങ്ങളുടെ സഹകരണത്തോടയാണ് അവാര്ഡ്നിശ സംഘടിപ്പിക്കുന്നത്. നാഫ അവാര്‍ഡിന്റ രണ്ടാമത്തെ എഡിഷനാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അവാര്‍ഡ് നിശയുടെ വിജയവുമായാണ് നാഫ രണ്ടാം സീസണിലേക്ക് കടക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയുമായിരുന്നു 2016 നാഫ അവാര്‍ഡിലെ മികച്ച നടനും നടിയും. പ്രമുഖ സവധായകന് മാര്ട്ടിന് പ്രക്കാട്ട് ആണ് 2017 അവാര്‍ഡ് നിശയുടെ സവിധായകന്. ഓണ്‍ലൈന്‍ വഴി വോട്ടിങ് നടത്തിയാണ് വിജയികളെ തിരഞ്ഞടുക്കുക വിലാസം www.nafaawards.com നാലു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരപാടിയില്‍ മലയാളം, തമിഴ് ചലച്ചിത്രരംഗത്തു നിന്നുളള മുപ്പതോളം ആര്‍ട്ടിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ ജൂലൈ 23 ന് ചിക്കാഗോയിലും 29 ന് ഹൂസ്റ്റണിലും ഇത് വിജയകരമായി നടത്തിയവര്‍ക്കുള്ള അഭിനന്ദന അവാര്‍ഡും സംഘടിപ്പിക്കുന്നുണ്ട്.
നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി വ്യത്യസ്തമാര്‍ന്ന പല ഷോകളും കൊണ്ടുവന്നിട്ടുള്ള ഡോ.ഫ്രീമു വര്‍ഗീസ് ആണ് ഫ്രീഡിയ പ്രസിഡന്റ്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഷോര്‍ട്ട് ഫലിമുകള്ക്കും അവസര നല്‍കുന്നതായിരിക്കും ഇത്തവണത്തെയും അവാര്‍ഡ് നിശയെന്ന് ഡോ. ഫ്രീമു അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ വളര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചുള്ളതാണിത്. ഈ വിഭാഗത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പ്രത്യേകം പ്ലാറ്റ്ഫോം ഒരുക്കുന്നതായിരിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡോ.ഫ്രീമു വര്‍ഗീസ് അറിയിച്ചു. ഈ മാസം അവസാനം കൊച്ചിയില്‍ പത്രസമ്മേളനം നടത്താനും ഉദ്ദേശിക്കുന്നതായി ഡോ.ഫ്രീമു വര്‍ഗീസ് പറഞ്ഞു.
സ്പോണ്‍സര്‍ഷിപ്പിനും ടിക്കറ്റിനുമായി ബന്ധപ്പെടുക
സജി ഹെഡ്ജ് -+1 (516) 606-3268 ഡയസ് ദാമോദരന്‍-(832) 643-9131 ജയന് മുളങ്ങാട്-+1 (630) 640-5007 ആനി ലിബു - + 1 (347)640 1295 ലാലു ജോസഫ്-+91 98478 35566 സുഭാഷ് -+91 98470 10666
Email -nafaawards@gmail.com/info@nafaawards.com
Comments