സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29 -ന് ഞയറാഴിച്ച വൈകുന്നേരം 5 മണിക്ക് ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്റൊരെന്റില്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ അറുപതിയേഴമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്ന് ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടൻ അഭ്യർഥിച്ചു . ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൽ , നാഷണല്‍ ഐ.എന്‍.ഒ.സി നാഷണൽ ചെയര്മാന് കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്,പോൾ കരുകപ്പള്ളിൽ,Rev.Dr. വര്‍ഗീസ് എബ്രഹാം,ട്രഷറര്‍ സജി എബ്രഹാം, തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരിക്കും .
പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളെ കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്ണ്ട്. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി കൺവീനർ മാരായ വർഗിസ് ജോസഫ്, ശ്രീകുമാർ ഉണ്ണിത്താൻ, വര്‍ഗീസ് രാജൻ, ലൈസി അലക്സ്, ഫിലിപ്പ് ചാക്കോ,ഷയിനി ഷാജാൻ ,ചാക്കോ കൊയികലെത്തു, ഗണേഷ് നായർ ,ജോൺ കേ മാത്യു (ബോബി), കെ ജീ ജനാർദ്ധനൻ , ഷാജി ആലപ്പാട്ട് , തോമസ് ജോണ്‍, ആന്റോ വർക്കി, ലിജോ ജോൺ , രാജൻ ടി ജേക്കബ്, സജി മറ്റമന , ലീന ആലപ്പാട്ട്, ഷീല ചെറു , സുരേന്ദ്രൻ നായർ , അലക്സ് എബ്രഹാം , ബാബു തുമ്പയിൽ ,പൗലോസ് വർക്കി , എന്നിവർ അറിയിച്ചു
Comments