ജിനേഷ് തമ്പി
ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുക്കുന്ന 'ടാലെന്റ്റ് ഷോ' ജനുവരി ഇന്ന് (28 നു) ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ മനോഹരമായ ഹാളില്‍ നാലു മണിക്ക് അരങ്ങേറും. ബിസിനസ് ഫോറം , സാഹിത്യ ഫോറം കര്‍ഷക ഫോറം എന്നി വിഭാഗങ്ങളുടെ ഉത്ഘാടനവും നടക്കും. ഡാളസിലെ അറിയപ്പെടുന്ന ട്രാവല്‍ ഏജന്‍സി ആയ ലോസന്‍ ട്രാവെല്‍സ് മെഗാ സ്പോണ്‍സറായും കേരള ശാന്തിഗ്രാം ഗ്രാന്‍ഡ് സ്പോന്സറായും അഗാപ്പെ ഹോം ഹെല്‍ത്ത്, ടോമാര്‍ കണ്‍സ്ട്രക്ഷന്‍, എക്സ്പ്രസ്സ് കെയര്‍ ഫര്‍മസി കാരോള്‍ട്ടന്‍ മുതലായവര്‍ ഗോള്‍ഡ് മുതല്‍ സില്‍വര്‍ സ്പോണ്‍സറുമാരുടെ സഹായത്തോടെ അരങ്ങേറുന്ന പരിപാടിയില്‍ ഡാളസിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളും ഗായകരും പങ്കെടുക്കും. ഡാളസിലെ മലയാളി സമൂഹത്തിലെ എല്ലാ കലാ ആസ്വാദകരെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. റിഫ്രഷ്മെന്റും ഡിന്നറും ഉണ്ടായിരിക്കും. സെമിനാറിലും ടാലെന്റ്റ് ഷോയിലും പങ്കെടുക്കുന്നതിന് താല്പര്യം ഉള്ളവര്‍ 972 999 6877, 469 363 5709 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments