ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹം എല്ലാവര്‍ഷവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017 ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവുമധികം കലാകാരന്മാര് പങ്കെടുക്കുന്ന ഈ യുവജനോത്സവത്തിന് നേതൃത്വം കൊടുക്കുവാനുള്ള കമ്മറ്റിക്ക് ജിതേഷ് ചുങ്കത്ത് (ചെയര്മാന്), സിബിള്‍ ഫിലിപ്പ് , സഖറിയ ചേലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഒരേ സമയം നാലു വേദികളിലായി തുടര്‍ച്ചയായി നടക്കുന്ന കലാമത്സരങ്ങള്‍ എല്ലാ വര്‍ഷവും വളരെയധികം ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. രജിസ്ട്രേഷന് ഫോമും മറ്റ് വിശദാംശങ്ങളും സംഘടനയുടെ വെബ്സൈറ്റായ www.chicagomalayaleeassociation.org യിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഉടന്‍തന്നെ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വളരെയധികം സാമ്പത്തിക ചെലവുള്ള ഈ കലാമേളയുടെ വിജയത്തിനായി ഈ വര്‍ഷവും എല്ലാവരുടെയും നിസ്വാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും സ്പോണ്‍സര്‍ഷിപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ എത്രവും വേഗം ഭാരവാഹികളുമായി ബന്ധപ്പെടുകയും ചെയ്യണം. യോഗത്തില്‍ ജോണ്സണ് കണ്ണൂക്കാടന്‍, ഷാബു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട്: ജിമ്മി കണിയാലി
Comments