മില്‍പിറ്റാസ്: അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍ സമുചിതമായി ആഘോഷിച്ചു. കലിഫോര്‍ണിയായില്‍ നിന്നും നവേഡയില്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യുണിറ്റിയില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ കമ്മ്യുണിറ്റി സെന്ററില്‍ എത്തി ചേര്‍ന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യ കോണ്‍സല്‍ ജനറല്‍ വെങ്കിടേശന് അശോകായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഓപ്പണ്‍ ഹൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് വെങ്കിടേശന് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അസംബ്ലി ഡിസ്ട്രിക്റ്റ് മെമ്പര്‍ അഷ് കല്ലറ, കലിഫോര്‍ണിയ മേയര്‍ സവിത വൈദ്യനാഥന്, കലിഫോര്‍ണിയ കൗണ്സില്മാന് റിഷി കുമാര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Comments