ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ്.മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തില്‍ വെച്ച് ഫെബ്രുവരി അഞ്ചാം തിയതി ചിക്കാഗോ ലൈഫ് സോഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രക്തദാന സര്‍വീസ് നടത്തപെട്ടു. സെന്റ് .മേരീസ് ഇടവകയിലെ യുവതി യുവവാക്കളുടെയും സിസ്റ്റര്‍ . ജോവാന്റെയും ശ്രമഫലമാണ് മഹാത്തായ ഈ രക്ത ദാന സംരഭത്തിന് വേദി ഒരുക്കിയത്. ."രക്തദാനം മഹാത്തായ ദാനം; രക്തം നല്കു ജീവന് രക്ഷിക്കു' എന്ന ആപ്തവാക്യത്തിന്റെ അന്തഃസത്ത മനസിലാക്കിയ മുപ്പത്തി അഞ്ചോളേം പേര് രക്തദാനത്തിനു തയാറായതും യൂണിറ്റ് നിര്‍ണ്ണയം 27 വരെ എത്തിയെന്നതും വളരെ വലിയ കാര്യമാണെന്ന് ഇതിന്റെ ഭാരവാഹികള്‍ അഭിപ്രായപെട്ടു നമ്മള് വസിക്കുന്ന ഈ സമൂഹത്തില്‍ എല്ലാ രണ്ടു സെക്കന്‍ഡിലും ഒരാളെങ്കിലും ജീവന് നില നിര്‍ത്താന്‍ രക്ത സ്വീകരണത്തിനായി കാത്തിരിപ്പുണ്ട്. പ്രത്യേകിച്ച് ആശുപത്രികളിലെ അത്യഹിത വിഭാഗം ,ശത്രക്രിയ, കാന്‍സര്‍ പരിചരണ വിഭാഗം തുടങ്ങയ വിവിധ മേഖലകളില്‍ രക്ത സ്വീകരണത്തിന്റെ ആവശ്യസാധ്യത കൂടിവരുന്നു. ഈ അവസരത്തില്‍ രക്ത ദാനത്തിന് തയ്യാറായ സന്മനസ്സുകളെ അഭിനന്ദിക്കുന്നുവെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സഹായ സഹകരണം സുഗമമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.
Comments