ന്യൂയോർക്ക്: ലോക മലയാളികൾക്ക് മുന്നിൽ ഈയാഴ്ച്ചത്തെ യൂ.എസ്. വീക്കിലി റൗണ്ടപ്പ് എത്തുന്നത്, ലോക പ്രശസ്ത പ്രശസ്തമായ ഓസ്ക്കാർ അവാർഡ് വിശേഷങ്ങൾ മുതൽ ചിക്കാഗോയിലെ ഓട്ടോ വരെയുള്ള കാഴച്ചകളുമായാണ്. കഴിഞ്ഞാഴ്ച്ച നടന്ന ഓസ്ക്കാർ അവാർഡ് നിശയുടെ പ്രസക്ത ഭാഗങ്ങൾ സംപ്രേഷണം ചെയ്യും.
അതോടൊപ്പം അമേരിക്ക ചന്ദ്ര ദൗത്യവുമായി വിക്ഷേപിച്ച സ്പേസ് - എക്സിന്റെ ലോൻജിങ്ങ് വിശേഷങ്ങളും ഉണ്ടാകും. അമേരിക്കയെ, പ്രത്യേകിച്ച് ഇന്ത്യൻ അമേരിക്കൻ ജനതയെ ദു:ഖത്തിലാഴ്ത്തി കൊണ്ട്, കാൻസസിലെ ഒലാത്തയിൽ വംശീയ വെറിയനാൽ മരണപ്പെട്ട ശ്രീനിവാസന്റെ വിഷയത്തെ കുറിച്ച് ഒരു പ്രത്യേക വാർത്തയും ഈ വാരത്തെ യൂ.എസ്. റൗണ്ടപ്പിൽ ഉണ്ടാകും.
തുടർന്ന് ചിക്കാഗോയിലെ ഓട്ടോ ഷോയുടെ വിശേഷങ്ങളുമായി അനു ജോർജും നമ്മുടെ മുന്നിലെത്തും. എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം ഡിഷ് നെറ്റ്വർക്കിലും) രാവിലെ 7 മണിക്ക് (ന്യൂയോർക്ക് സമയം ഐ.പി.ടി.വി. പ്ലാറ്റ്ഫോമിലും) ഏഷ്യനെറ്റ് മെയിൻ ചാനലിൽ യൂ.എസ്. വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യും. കൂടുൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732-429-9529
Comments