ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ച്ച് 24 വെള്ളി, 25 ശനി, 26 ഞായര്‍ എന്നീ ദിവസങ്ങളില്‍ നോമ്പുകാലധ്യാനം നടക്കുന്നതാണ്. റവ.ഡോ. ജോസഫ് മുത്തനാട്ട്, റവ.ഡോ.ഷീന്‍ പയസ് എന്നിവരായിരിക്കും ഈ ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. 24-ാം തീയതി വൈകുന്നേരം 7ന്റെ വി.കുര്‍ബാനയോടെ ധ്യാനം ആരംഭിക്കും. 25 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെയും 26 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1 മണിവരെയുമായിരിക്കും ധ്യാനസമയം. ഞായറാഴ്ച പതിവുപോലെ രാവിലെ 8 നും 9.30 നും 11.നും ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. ജനങ്ങളുടെ ദൈവവിശ്വാസത്തിന്റെ ആഘോഷമായ ഈ ധ്യാന ശുശ്രൂഷകളില്‍ വന്നു സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് താല്പര്യപ്പെടുന്നു.
Address: 5000 St. Charlex Rd, Bellwood, IL-60104
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഡോ.അഗസ്റ്റിന് പാലക്കാപറമ്പില്‍- 714-800-3648 റവ.ഡോ.ജെയിംസ് ജോസഫ്: 308-360-3729 സിബി പാറേക്കാട്ട്: 847-209-1142
Comments