അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സെന്റ് അഫ്രേം സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റേയും, സംയുക്ത ആഭിമുഖ്യത്തില്‍, ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര് തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 10, 11, 12(വെള്ളി, ശനി, ഞായര്‍) തീയതികളില്‍, കെയ്റോസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല കുടുംബനവീകരണ ധ്യാനം നടത്തുന്നു. ഫാ.ആന്റിസന്‍ ആന്റണി അനുഗ്രഹീത വചന പ്രഘോഷകന് ബ്രദര്‍ റജി കൊട്ടാരം, ക്രിസ്തീയ ഗായകനും, ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്രദര്‍ ജെറിന് ജൂബി എന്നിവര്‍ നയിക്കുന്ന ഈ ആത്മീയ വര്‍ഷത്തില്‍ വിപ്പനിയിലും, സമീപ പ്രദേശങ്ങളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പങ്കെടുക്കും.
ഇതാ, ഞാന്‍ പുതിയതൊന്ന് ചെയ്യുന്നു. യെശയ്യാവ്- '43-19' എന്നതായിരിക്കും പ്രധാന ചിന്താവിഷയം. സംഘര്‍ഷഭരിതമായ ഇന്നത്തെ ലോക സാഹചര്യങ്ങളില്‍, വിവിധ പ്രശ്നങ്ങളാല്‍, വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്ന ക്രൈസ്തവ സന്ദേശവുമായി, കുടുംബബന്ധങ്ങള്‍ അനുദിനം ശിഥിലമായികൊണ്ടിരിക്കുന്ന ഈ കാലയളവില്‍ കെട്ടുറപ്പുള്ള ഒരു കുടുംബജീവിതം സാദ്ധ്യമാകുന്നതിന്, തിരുവചനാടിസ്ഥാനത്തില്‍ പരിഹാരമേകുന്ന ക്രൈസ്തവ ദൂതുമായി, 'കെയ്റോസ് മിനിസ്ട്രി' ഒരുക്കുന്ന ഈ ആത്മീയ വിരുന്നിന്റെ അനുഗ്രഹീത നടത്തിപ്പിനായി ആവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതിയംഗങ്ങളായ റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ്, റവ.ഫാ.ബിനു ജോസഫ്, റവ.ഫാ.വര്‍ഗീസ് പോള്‍, ഷെവലിയര്‍ അബ്രാഹം മാത്യു എന്നിവര്‍ അറിയിച്ചു. സമാപനദിനമായ ഞായറാഴ്ച അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ദിവ്യബലി അര്‍പ്പിക്കുന്നതോടെ, റിട്രീറ്റിന് സമാപനമാകും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments