ന്യൂയോർക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റിൽ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് ഏഷ്യനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന യൂ. എസ്. റൗണ്ടപ്പ് എന്ന ജനശ്രദ്ധയാർജിച്ച പരിപാടിയിൽ ഈയാഴ്ച്ചത്തെ എപ്പിസോഡ് ആരംഭിക്കുന്നത്, ഐറിഷ് വംശജരുടെ പ്രശസ്ത ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്ക്സ് ഡേ വിശേഷങ്ങളുമായിട്ടാണ്. ചിക്കാഗോയിൽ വച്ചു നടന്ന പരിപാടിയുടെ പ്രശക്ത ഭാഗങ്ങളായിരിക്കും സംപ്രേഷണം ചെയ്യുന്നത്.
തുടർന്ന് സർവ്വകാല റിക്കോർഡുകളും തകർത്തു കൊണ്ടു തിയറ്ററുകളിൽ ബോക്ക്സ് ഓഫീസ് ഹിറ്റായ ബ്യൂട്ടി ആൻഡ് ബിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളായിരിക്കും യൂ. എസ്. റൗണ്ടപ്പ് മലയാളികൾക്ക് സമ്മാനിക്കുന്നത്.
അമേരിക്കൻ മണ്ണിൽ നിറങ്ങളുടെ ഇന്ത്യൻ ഉത്സവമായ ഹോളി ആഘോഷങ്ങളുടെ വിശേഷങ്ങളായിരിക്കും അടുത്തതായി സംപ്രേഷണം ചെയ്യുന്നത്. വർണ്ണ ചായം പൂശി നിരത്തുകൾ നിറഞ്ഞു ഇന്ത്യൻ അമേരിക്കൻ വംശജർ നൃത്തം ചെയ്യുന്ന ഉത്സവം കാണില്ല എന്നു തന്നെ പറയാം.
അതോടൊപ്പം ഡാലസ്സിലെ എക്യുമിനിക്കൽ സഭകൾ ലോക പ്രാർത്ഥനാ ദിനത്തിൽ ഒത്തുകൂടിയ, ലോക പ്രാർത്ഥനാ ദിനത്തിന്റെ വിശേഷങ്ങളും ഉണ്ടാകും ഈ എപ്പിസോഡിൽ. തുടർന്നും വിത്യസ്തങ്ങളായ അമേരിക്കൻ വിശേഷങ്ങളുമായി യൂ. എസ്. റൗണ്ടപ്പ് അടുത്താഴ്ച്ചയും ലോക മലയാളികളുടെ മുന്നിൽ എത്തും.
കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529
Comments