വലിയ നോമ്പിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാ സൗത്ത്-വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ മര്‍ത്ത മറിയം വനിതാ സമാജം(എം.എം.വി.എസ്സ്.) ഹൂസ്റ്റണ്‍ റീജിനല്‍ കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ മാസം എട്ടാം തീയതി ശനിയാഴ്ച രാവിലെ 7.30 മുതല്‍ 12.30 വരെ ഫ്രസ്തനോയിലെ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി എം.എം.വി.എസ്സ്. ഹൂസ്റ്റണ്‍ റീജിനല്‍ പ്രീസ്റ്റ് റവ.ഫാ.ഐസക്ക് ബി. പ്രകാശും റീജിനല്‍ ഭാരവാഹികളായ സ്മിതാ സജിയും, പുഷ്പാ തോമസും അറിയിച്ചിരിക്കുന്നു. രാവിലെ 7.30 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ.പാ.ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. 9.30 ന് എം.എം.വി.എസ്സ്. കോണ്‍ഫറന്‍സ് അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജം പ്രസിഡന്റും കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന അധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്തേവോദോറോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യുന്നതാണ്.
ശേഷം മലങ്കര സഭാ ഹൂമന്‍സ് റിസോഴ്സ് ഡയറക്ടര്‍ റവ.ഫാ.പി.എ. ഫിലിപ്പ് നയിക്കുന്ന ധ്യാനപ്രസംഗം ഉണ്ടായിരിക്കുന്നതാണ്. കോണ്‍ഫറന്‍സിനും ധ്യാനത്തിനും വേണ്ട ഒരുക്കങ്ങള്‍ എം.എം.വി.എസ്. ഇടവക ഭാരവാഹികളായ ലാലമ്മ സാമുവേല്‍, ഷീബാ ബോബന്, ഗ്രേസി ഇട്ടൂപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എം.എം.വി.എസ്സ്. അംഗങ്ങളും കോണ്‍ഫറന്‍സിലും ധ്യാനത്തിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ഐസക്ക് ബി.പ്രകാശ്, സെക്രട്ടറി ഷിജിന് തോമസ്, ട്രസ്റ്റി രാജു സകറിയാ എന്നിവര്‍ താല്പര്യപ്പെടുന്നു. ഇടവക സെക്രട്ടറി ഷിജിന് തോമസ് അറിയിച്ചതാണീ വിവരം.
Comments