ഹൂസ്റ്റണ്‍: യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ കണ്വന്ഷന് യോഗങ്ങള്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) നടത്തപ്പെടുന്നു. സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍( 10502, Attonbury, Houston, TX- 77026) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്വന്ഷന് യോഗങ്ങള്‍ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. അനുഗ്രഹീത സുവിശേഷപ്രസംഗകനും മിഷന്‍സ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയും മിഷന്‍സ് ഇന്ത്യാ ഇന്‍ര്‍നാഷ്ണല്‍ ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ചെറിയാന് തിരുചന ശുശ്രൂഷ നിര്‍വഹിയ്ക്കും. ഇന്ത്യയിലെ സുവിശേഷീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന മിഷന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 560 ല്‍ പരം സുവിശേഷകരും പ്രവര്‍ത്തിയ്ക്കുന്നു. തനിയ്ക്കുണ്ടായിരുന്ന ഉന്നതമായ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണ സമയം സുവിശേഷ വേലയ്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്ന ജോര്‍ജ്ജ് ചെറിയാന്റെ ആഴമേറിയ തിരുവചന പ്രഭാഷണങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുന്നതിനും പുതുക്കം പ്രാപിയ്ക്കുന്നതിനും ജാതി മതഭേദമെന്യേ ഏവരെയും സുവിശേഷയോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വന്‍ഷനായി പ്രത്യേകം രൂപീകരിയ്ക്കുന്ന ഗായകസംഘത്തിന്റെ ആത്മീയ ചൈതന്യം തുളുമ്പുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.കെ.ബി.കുരുവിള: 281 636 0327 മത്തായി കെ. മത്തായി- 281 277 1482 പി.ഐ.വര്‍ഗീസ്- 713 436 2880 എ.എം.ഏബ്രഹാം- 281 208 3473 ജോണ്‍ കുരുവിള- 281 416 1706
Comments