ന്യൂജേഴ്സി: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയായ പിസിനാക് ( പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ്) ന്റെ മുപ്പത്തിയഞ്ചാമത് കോണ്‍ഫ്രന്‍സ് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഒഹായോയിലെ കൊളംബസിലുള്ള ഹയാത്ത് റീജന്‍സി കോണ്‍ഫ്രന്‍സ് സെന്ററില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂജേഴ്സി, നോര്‍ത്തേണ്‍ ന്യൂയോര്‍ക്ക്, റീജിയന്റെ പ്രൊമോഷണല്‍ യോഗവും സംഗീത സന്ധ്യയും ഏപ്രില്‍ 23 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഹാക്കന്‍സാക്ക്, ന്യൂജേഴ്സിയിലുള്ള ഐ.സി. എ. എന്‍.ജെ. ചര്‍ച്ചില്‍( 315 സ്റ്റേറ്റ് സ്ട്രീറ്റ്, ഹാക്കന്‍സാക്ക്) നടത്തപ്പെടുന്നതാണ്. ഈ റീജിയണിലുള്ള വിവിധ ചര്‍ച്ചുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ക്വയര്‍ അംഗങ്ങള്‍ ആലപിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി ആരാധനാ ഗാനങ്ങളും യൂത്ത് പ്രാസംഗികനായ ബ്രദര്‍ ലിജു രാജന് നടത്തുന്ന വചന ഘോഷണവും ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ കോണ്ഫ്രന്സില് ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉള്ള പ്രസിദ്ധ സുവിശേഷ പ്രാസംഗികര്‍ വചന ശുശ്രൂഷ നടത്തുന്നതോടൊപ്പം അമേരിക്കയിലെ പ്രമുഖ യുവ സുവിശേഷ ഗാനങ്ങള്‍ ആലപിക്കുന്ന ഫില്‍ വിക്കമിന്റെ പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീജിയന് പ്രതിനിധിയായി ഷാജി ജോണും, വനിതാ പ്രതിനിധിയായി സിജി വറുഗീസും യൂത്ത് കോ ഓര്‍ഡിനേറ്ററായി റോണ്‍സ് രാജനും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് (973) 580 -9771 കോണ്‍ഫ്രന്‍സ് വെബ്സൈറ്റ്: http://www.pcnak2017.org/en/
Comments