ഷിക്കാഗോ∙ ഇൻഡ്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ് വെസ്റ്റ് റീജിയണിന്റെ 2017– 2018 വർഷങ്ങളിലേക്കുള്ള പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ ഒൻപതാം തിയതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മൗണ്ട് പ്രോസ്പക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേ ഷൻ ഹാളിൽ ചേരുന്ന യോഗത്തിൽ വച്ച് മുൻ മന്ത്രിയും ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിക്കുന്നു. തദവസരത്തിൽ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതാക്കൾ ചേർന്ന് എംഎൽഎക്ക് നിറപ്പകിട്ടാർന്ന പൗരസ്വീകരണവും നൽകുന്നു. എല്ലാ ഐഎൻഒസി പ്രവർത്തകരും ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ മുൻകാല പ്രവർത്തകരും അനുഭാവികളും കേരള ജനതയുടെ വികാരമുൾക്കൊ ള്ളുന്ന എല്ലാ മലയാളി സുഹൃത്തുക്കളും അഭ്യുദയകാംഷികളും പങ്കെടുക്കണമെന്ന് ഐഎൻഒസി മിഡ് വെസ്റ്റ് റീജിയൺ ഷിക്കാഗോയ്ക്കുവേണ്ടി പ്രസിഡന്റ് വർഗീസ് പാലമല അഭ്യർത്ഥിച്ചു.
Comments