ഹൂസ്റ്റൻ∙ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റനിലെ ഏക ദേവാലയമായ ഫ്രസ്നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ ഏപ്രിൽ മാസം 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ പെസഹായും കാൽകഴുകൽ ശുശ്രൂഷയും കൊണ്ടാടുന്നതാണ്. 12 ന് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പെസഹാ ശുശ്രൂഷകൾ, കൊട്ടാരക്കര– പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോദോറോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു. 13 ന് വ്യാഴാഴ്ച വൈകിട്ട് 5.30 ന് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു. ഹൂസ്റ്റനിലെ എല്ലാ ഓർത്തഡോക്സ് വൈദികരും കാൽകഴുകൽ ശുശ്രൂഷയിൽ സന്നിഹിതരായിരിക്കുമെന്ന് ഇടവക വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് പ്രത്യാശ പ്രകടിപ്പിച്ചു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും പെസഹാ കാൽകഴുകൽ ശുശ്രൂഷയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക മാനേജിംങ് കമ്മിറ്റിക്കുവേണ്ടി വികാരി റവ. ഫാ. ഐസക്ക് ബി. പ്രകാശ്, സെക്രട്ടറി ഷിജിൽ തോമസ്, ട്രസ്റ്റി രാജു സ്കറിയ എന്നിവർ അറിയിച്ചിട്ടുള്ളതാകുന്നു. സെക്രട്ടറി ഷിജിൽ തോമസ് അറിയിച്ചതാണ് .
Comments