കുര്യന് ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്: സി.എസ്.ഐ സഭയുടെ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ നോര്‍ത്ത്- ഈസ്റ്റിലുള്ള സി.എസ്.ഐ ഇടവകയുടെ ആഭിമുഖ്യത്തില്‍ വന്‍ വരവേല്പ് നല്കി. ഏപ്രില്‍ രണ്ടാംതീയതി രാവിലെ ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി മാരില്ലാക് ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ തിരുമേനിയെ സംഘാടക സമിതി അംഗങ്ങള്‍ സ്വീകരിച്ചു. സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. വര്‍ക്കി തോമസ് മോഡറേറ്ററെ ഹാരാര്‍പ്പണം ചെയ്തു. തുടര്‍ന്നു രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനി നേതൃത്വം നല്കി. റവ. പ്രതീഷ് ബാബു കുര്യന്, റവ. വര്‍ക്കി തോമസ്, റവ. റോബിന് ഐപ്പ് മാത്യു, റവ. ബിജു ജോണ്‍, റവ. ജോണ്‍ വില്യം, റവ. ബിജോയി സ്കറിയ, റവ.ഡോ. ജേക്കബ് ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ആരാധനയ്ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തിലേക്ക് വിശിഷ്ടാതിഥികളേയും അഭിവന്ദ്യ മോഡറേറ്ററേയും കത്തിച്ച ദീപങ്ങള്‍, റോസാപുഷ്പങ്ങള്‍ എന്നിവ കരങ്ങളിലേന്തിയ കുട്ടികള്‍, മുത്തുക്കുടകളേന്തിയ സഭാ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. പൊതുസമ്മേളനത്തില്‍ ചിക്കാഗോ സീറോ മലബാര്‍ സെന്റ് തോമസ് കത്തോലിക്കാ രൂപതയുടെ ഓക്സിലറി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അധ്യക്ഷനായിരുന്നു. സി.എസ്.ഐ ഹഡ്സണ്‍വാലി ഇടവക വികാരി റവ. പ്രതീഷ് ബാബു കുര്യന് ആമുഖ പ്രാര്‍ത്ഥന നടത്തി. റൂത്ത് സ്കറിയ (ഇമ്മാനുവേല്‍ സി.എസ്.ഐ എലിസബത്ത്, ന്യൂജേഴ്സി), ജിഷാ കോശി (സി.എസ്.ഐ ഹഡ്സണ്‍വാലി) എന്നിവര്‍ യഥാക്രമം യു.എസ്.എ, ഇന്ത്യ രാജ്യങ്ങളുടെ ദേശീയഗാനം ആലപിച്ചു. സുവിശേഷ വയല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് ലഭിച്ച സേവന പാരമ്പര്യവും അതിലുപരി ദൈവകൃപയും ജനങ്ങളുടെ സ്നേഹവും ലഭിച്ച ആത്മീയ ഇടയനാണ് ബിഷപ്പ് തോമസ് കെ. ഉമ്മനെന്ന് സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് തിരുമേനി പ്രസ്താവിച്ചു.
നോര്‍ത്ത് ഈസ്റ്റിലുള്ള സി.എസ്.ഐ ഇടവകകളെ പ്രതിനിധീകരിച്ച് റവ. ബിജോയി സ്കറിയ റവ. ബിജു വി. ജോണ്‍, സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ് ജെ. പായിക്കാട്ട് എന്നിവര്‍ സമ്മേളനത്തില്‍ ബിഷപ്പിന് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കുകയുണ്ടായി. സി.എസ്.ഐ സീഫോര്‍ഡ് ഇടവക യൂത്ത് ക്വയര്‍, സി.എസ്.ഐ കണക്ടിക്കട്ട് ഇടവക യുവജനങ്ങള്‍, സി.എസ്.ഐ ജ്യൂബിലി മെമ്മോറിയല്‍ ക്വയര്‍, സി.എസ്.ഐ ഹഡ്സണ്‍വാലി ക്വയര്‍ എന്നിവ ആലപിച്ച ഗാനങ്ങള്‍ കൊഴുപ്പുകൂട്ടി. വിവിധ സി.എസ്,ഐ ഇടവകകളെ പ്രതിനിധീകരിച്ച് ജോര്‍ജ് പൈലോ (ആല്‍ബനി യുണൈറ്റഡ് ചര്‍ച്ച്), ജോര്‍ജ് പോള്‍ (സ്റ്റാറ്റന്‍ഐലന്റ് സി.എസ്.ഐ), ജോസ് മോഹന്‍ (ബോസ്റ്റണ്‍ സി.എസ്.ഐ), സാം വര്‍ഗീസ് (ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച്), അരുണ്‍ ജേക്കബ് (സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, ഫിലാഡല്‍ഫിയ), റെനി മാത്യു (ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് ഫിലാഡല്‍ഫിയ), മാത്യു ചെറിയാന് (ഇമ്മാനുവേല്‍ സി.എസ്.ഐ, എലിസബത്ത്, ന്യൂജേഴ്സി), ഫിലിപ്പ് ഏബ്രഹാം (സെന്റ് പോള്‍സ് ആന്‍ഡ് റിസറക്ഷന്, ന്യൂജേഴ്സി), ജോ വില്യംസ് (ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ, ഡാന്‍ബറി), കുര്യന് കോശി (ഓള് സെയിന്റ്സ് ചര്‍ച്ച്, റോക്ക്ലാന്റ്), രാജു ജോര്‍ജ് (റ്റാപ്പന് സി.എസ്.ഐ), വിനു കോശി (സി.എസ്.ഐ ഹഡ്സണ്‍വാലി) എന്നിവര്‍ അഭിവന്ദ്യ തിരുമേനിയെ പൊന്നാട അണിയിച്ചു.
യു.എസ്.എയുടെ നോര്‍ത്ത്- ഈസ്റ്റിലുള്ള സി.എസ്.ഐ വിശ്വാസികളെ പ്രതിനിധീകരിച്ച് കുര്യന് ടി. ഉമ്മന്‍ (ബിജു) അഭിവന്ദ്യ മോഡറേറ്റര്‍ തിരുമേനിക്ക് മൊമെന്റോ നല്കി ആശംസകള്‍ അര്‍പ്പിച്ചു. സി.എസ്.ഐ ഇടവക വിശ്വാസികളുടെ സ്നേഹപ്രതീകമായി പ്രത്യേക ക്യാഷ് ഗിഫ്റ്റ് കോശി ജോര്‍ജ് തിരുമേനിക്ക് സമ്മാനിച്ചു. നോര്‍ത്ത്- ഈസ്റ്റ് റീജണില്‍ പ്രവര്‍ത്തിച്ച് നാട്ടിലേക്ക് മടങ്ങുന്ന റവ. ബിജു വി. ജോണ്‍ (സി.എസ്.ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച് വികാരി), റവ. ബിജോയി സ്കറിയ (സി.എസ്.ഐ ഇമ്മാനുവേല്‍ ചര്‍ച്ച് വികാരി) എന്നിവരെ സി.എസ്.ഐ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത് ഉമ്മന്‍, ചെറിയാന് ഏബ്രഹാം എന്നിവര്‍ പ്രത്യേക മൊമെന്റോ നല്കി ആദരിക്കുകയുണ്ടായി. നോര്‍ത്ത് ഈസ്റ്റിലുള്ള സി.എസ്.ഐ ഇടവകകളില്‍ നിന്നും നിരവധി വിശ്വാസികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വീകരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരായ റവ. വര്‍ക്കി തോമസ് (സി.എസ്.ഐ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) സ്വാഗതവും മാത്യു ജോഷ്വാ (സി.എസ്.ഐ സീഫോര്‍ഡ് ഇടവക മുന്‍ സെക്രട്ടറി) നന്ദിയും കൃതജ്ഞതയും അര്‍പ്പിക്കുകയുണ്ടായി. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരായ റവ. വര്‍ക്കി തോമസ്, മാത്യു ജോഷ്വാ, കണ്‍വീനര്‍മാരായ കോശി ജോര്‍ജ്, കുര്യന് റ്റി. ഉമ്മന്‍ (ബിജു), ചെറിയാന് പി. ചെറിയാന് , അരുണ്‍ ജേക്കബ്, ചെറിയാന് ഏബ്രഹാം, മോളമ്മ കുര്യന് ഫിലിപ്പ്, ജോഫ്രി ഫിലിപ്പ്, വൈദീകരായ റവ. ബിജു വി. ജോണ്‍, റവ. റോബിന് ഐപ്പ് മാത്യു, റവ. പ്രതീഷ് ബാബു കുര്യന്, റവ. ബിജോയി സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം മൂലം ഈ സ്വീകരണ സമ്മേളനം വന്‍ വിജയമായി മാറി.
Comments