വിവാദങ്ങൾക്കിടയിലും കാവ്യാ - ദിലീപ് മെഗാ ഷോ തരംഗമാകുന്നു, അമേരിക്കൻ മലയാളിയുടെ ആഘോഷരാവുകളെ അവിസ്മണീയമാക്കുവാൻ ദിലീപും കാവ്യയും സംഘവും അമേരിക്കയിൽ എത്തിച്ചേർന്നു. ഈ വരുന്ന മെയ് 28 ന് ന്യൂ ജേഴ്സിയിൽ ഫെലീഷ്യൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന മെഗാ ഷോയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞതായി സംഘാടകർക്ക് വേണ്ടി ജെയിംസ് പി ജോർജ് അറിയിച്ചു. അമേരിക്കയിലെ ഈ വർഷത്തെ ഏറ്റവും വലിയ താരനിശയുടെ ന്യൂ ജേഴ്സിയിലെ സംഘാടകരായ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ, കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ അടക്കമുള്ള വിവിധ പദ്ധതികൾക്കായുള്ള ധനശേഖരണാർത്ഥം നടത്തപ്പെടുന്ന സ്റ്റേജ് ഷോയിലേക്കു എല്ലാ ന്യൂ ജേഴ്സി നിവാസികളെയും സ്വാഗതം ചെയ്യുന്നതായി ജെയിംസ് പി ജോർജ് പറഞ്ഞു. ഇനിയുള്ള ടിക്കറ്റുകൾ വളരെ പരിമിതമാണെന്നും ടിക്കറ്റുകൾ ആവശ്യമുള്ളവർ - 973-985-8432 എന്ന നമ്പറിൽ തന്നെ ബന്ധപ്പെടണമെന്ന് ജെയിംസ് പി ജോർജ് അറിയിച്ചു, കൂടുതൽ വിവരങ്ങൾക്ക് - www.malankara.com/megashow
Comments