ഡാളസ് : ഡാളസിനടുത്തുള്ള പ്രിൻസ്റ്റണിൽ യുവജനങ്ങൾക്കും മുതിർന്നവർക്കുമായി മേയ് 26 മുതൽ 28വരെ താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനം സംഘടിപ്പിക്കുന്നു. പ്രിൻസ്റ്റണിലെ ലേക്ക് ലീമോൺ ക്യാംപ് ആൻഡ് കോൺഫറൻസ് സെന്ററാണ് (8050 Co Rd 735, Princeton, TX 75407) വേദി. പ്രമുഖ വചനപ്രഘോഷകരായ ഫാ. ജോസ് ഉപ്പാണി, ഫാ. സജു ഇലഞ്ഞിയിൽ തുടങ്ങിയവർ നയിക്കും. വചന പ്രഘോഷണത്തിനും ആരാധനക്കുമൊപ്പം കുമ്പസാരത്തിനും ആത്മീയ ചിന്തകൾ പങ്കുവെക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും . 19 മുതൽ 45 വയസുവരെയുള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. യുവദമ്പതികൾക്കും വിവാഹിതരല്ലാത്തവർക്കും വെവ്വേറെ ശുശ്രൂഷകളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജിനു ജോർജ് : (281) 908 8260
മാത്യു തോമസ് : (214) 714 0833
ജിൽസൺ മാത്യു 972 979 9454
സോണിയ പിള്ളൈ 817 917 3821
Comments