ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മെയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് നടക്കുന്നതാണ്. വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ചെറിയാന് ചക്കാലപ്പടിക്കല്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്, ട്രഷറര്‍ വിശ്വനാഥന് കുഞ്ഞുപിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് സാജു എബ്രഹാം എന്നിവര്‍ സംയുക്തമായി അറിയിച്ചു. പരിപാടികള്‍ വിജയിപ്പിക്കുന്നതിനു വേണ്ടി സജി താമരവേലില്‍, കോശി ചെറിയാന്, ജയപ്രകാശ് നായര്‍, അലക്സ് തോമസ്, രാധാകൃഷ്ണന് കുഞ്ഞുപിള്ള എന്നിവരെ ചുമതലപ്പെടുത്തിയിരിക്കുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങല്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ളയർ കാണുക.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments