ഡാലസ്: മെയ് ആറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയന് കുമരകത്തിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. മലയാള സാഹിത്യത്തില്‍ അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ് ജോയന് കുമരകം. അദ്ദേഹത്തിന്റെതായി ധാരാളം പുസ്തകങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളിയും കാലിഫോര്‍ണിയയില്‍ സ്ഥിരതാമാസക്കാരനുമാണ് അടുത്തകാലത്ത് എണ്മ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ച ജോയന് കുമരകം. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, പ്രമുഖ സാഹിത്യകാരനായ ജോയന് കുമരകത്തിനെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്ത സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അദ്ദേഹവുമായി നേരിട്ട് സംസാരിക്കുവാനും, അദ്ദേഹവുമായുള്ള ദീര്‍ഘകാല ബന്ധങ്ങള്‍ അയവിറക്കാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചിന്തിക്കുവാനും, ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2017 ഏപ്രില്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘YOGA – യോഗ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. അമേരിക്കയില്‍ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്റണി, തോമസ് ജെ. കൂവള്ളൂര്‍ എന്നിവരായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുകയുണ്ടായി. യോഗയെക്കുറിച്ച് കൂടുതല്‍ അറിവ് നേടത്തക്കവിധം ചോദ്യോത്തരങ്ങളും ചര്‍ച്ചകളും വളരെ പ്രയോജനകരമായിരുന്നു. ഡോ. ജെ. ഔസേപ്പറമ്പില്‍, ഫാ. നോബെര്‍ട്ട് ഡിസൂസ, ഡോ. എന്‍. പി. ഷീല, പ്രൊഫ. കെ. വി. ബേബി, ഡോ. രാജന് മര്‍ക്കോസ്, ഡോ. ആനി കോശി, ഡോ. കുര്യാക്കോസ്, ഡോ. മോഹന്‍ മേനോന്, കുംകും, അറ്റോര്‍ണി മാത്യു വൈരമണ്, രാജു തോമസ്, സ്റ്റീഫന്‍ ചേട്ടന്, യു. എ. നസീര്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, തോമസ് ഫിലിപ്പ് റാന്നി, കുരുവിള ജോര്‍ജ്ജ്, ജോസഫ്, ജോസഫ് മാത്യു, ജേക്കബ് കോര, സി. ആന്‍ഡ്റൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 1-857-232-0476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269 Join us on Facebook https://www.facebook.com/groups/142270399269590/ വാര്‍ത്ത അയച്ചത്: ജയിന് മുണ്ടയ്ക്കല്‍
Comments