അറ്റ്ലാന്റ: ജോർജിയ ഇൻഡ്യൻ നേഴ്സ്സ് അസോസിയേഷൻ (GINA) ആഭിമുഖ്യത്തിൽ നഴ്സസ് ദിനാഘോഷം സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ (5720 Lilburn Stone Mountain Rd) നടക്കും. മെയ് 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതലാണ് പരിപാടികൾ. മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയവരെ ചടങ്ങിൽ ആദരിക്കുന്നതോടൊപ്പം വർണ്ണാഭമായ കൾച്ചറൽ പ്രോഗ്രാമുകളും നടക്കും. ഡിസീസ് കണ്ട്രോൾ പ്രിവൻഷനിലെ ശാസ്ത്രജ്ഞൻ ഡോ. ഉദയകുമാർ വെങ്കടാചലം മുഖ്യ പ്രഭാഷണം നടത്തും.
Comments