ഒരുക്കങ്ങൾ പൂർത്തിയായി :പോൾ കറുകപ്പിള്ളിൽ
ശ്രീകുമാർ ഉണ്ണിത്താൻ ഫെറഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ,ഫൊക്കാനയുടെ കേരളാ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കേരളാ കൺവൻഷൻ ചെയര്മാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു. മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയുന്നത്തോടെ രണ്ടുമാസമായി തുടങ്ങിയ അണിയറ പ്രവർത്തങ്ങൾ ഫലപ്രാപ്തിയിലേക്കു നീങ്ങും.പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ട് നടക്കുന്ന കേരളാ കൺവൻഷന്റെ ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ "സ്നേഹവീട് "പദ്ധതിയാണ്.
കിടപ്പാടമില്ലാത്ത കുടുംബങ്ങളെ സർക്കാരിന്റെ സഹായത്തോടെ കണ്ടെത്തി അവർക്കു ഫൊക്കാനയുടെ ചിലവിൽ മികച്ച വീടുകൾ നിർമ്മിച്ച് നൽകുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഫോക്കനയ്ക്കു ഉണ്ട് .വിദ്യാഭ്യാസ സഹായ പദ്ധതിക്ക് കോതമംഗലം കുട്ടംപുഴയിൽ തുടക്കമിട്ടു കഴിഞ്ഞു . മെയ് 27 നു ഉത്ഘാടനത്തിനു ശേഷം സംഘടിപ്പിക്കുന്ന വിവിത സെമിനാറുകളിൽ ക്ഷണിക്കപ്പെട്ട അതിഥികളും ,ഫൊക്കാനയുടെ പ്രവർത്തകരും പങ്കെടുക്കും ബിസിനസ് സെമിനാര്‍ ,സാഹിത്യ സമ്മേളനം,ടൂറിസം സെമിനാര്‍ ,മാധ്യമ സെമിനാര്‍ എന്നിവയിൽ അതാത് മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെ ചർച്ചകൾ നയിക്കുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത് കൺവൻഷന്റെ മുന്നോടിയായി ഫൊക്കാനയുടെ പ്രെസ്റ്റിജ് പ്രോഗ്രാം കൂടിയായ ഭാഷയ്ക്കൊരു ഡോളർ അവാർഡ് വിതരണം തിരുവനന്തപുരത്തു നടക്കും . ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി ചുക്കാൻ പിടിക്കുന്ന കേരളാ കൺവൻഷൻ വിജയപ്രദമാക്കുവാൻ അംഗങ്ങളുടെയും ,അംഗ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നതെയി പോൾ കറുകപ്പിള്ളിൽ അറിയിച്ചു .
Comments