ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്ട്രൈക്കേഴ്സ് ഇലവൻ ഡാലസിന്റെ ആഭിമുഖ്യത്തിൽ പ്രഥമ സ്ട്രൈക്കേഴ്സ് ഇലവൻ സമ്മർകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ് മെയ് 27 , 28 തീയതികളിൽ ഡാലസിൽ നടക്കും. ലൂയിസ് വിൽ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. സ്ട്രൈക്കേഴ്സ് ഇലവനൊപ്പം മറ്റു പ്രമുഖ ക്ലബുകളായ ഫ്രണ്ട്സ് ഓഫ് ഡാളസ്, സ്പാർക്സ് , ടസ്കേഴ്സ് എന്നിവരും പ്രഥമ ടൂർണമെന്റിൽ മാറ്റുരക്കും. ടെക്സാസിലെ ക്രിക്ക്റ്റ് പ്രേമികളെ ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായി സ്ട്രൈക്കേഴ്സ് ഇലവൻ ഭാരവാഹികളറിയിച്ചു. ടൂർണമെന്റ് കൺവീനർ വിജിൻ ഫിലിപ്പ് (469 441 4790 ), ക്യാപ്റ്റൻ സജു ലൂക്കോസ് (214 470 7623 ), വൈസ് ക്യാപ്റ്റൻ കിരൺ ജോർജ് (214 934 5393 ) തുടങ്ങിയവർ നേതൃത്വം നൽകുന്നു മത്സരങ്ങൾ: മെയ് 27 ശനി രാവിലെ 8:30 - സ്ട്രൈക്കേഴ്സ് x ഫ്രെണ്ട്സ് ഓഫ് ഡാളസ് ഉച്ചക്കു 12:30 - സ്പാർക്സ് x ടസ്കേഴ്സ് ഫൈനൽ മെയ് 27 ഞായർ 2:30 ന്
കൂടുതൽ വിവരങ്ങൾക്കു വെബ് സൈറ്റ്: http://www.strikerseleven.com
Comments