ഡിട്രോയിറ്റ്: മേയ് പതിനൊന്നാം തീയതി ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തിന്റെ പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട കമ്മിറ്റിയോഗത്തില്‍ ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു : ബഹു ബിനു ജോസഫ് അച്ചന് (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) - പ്രസിഡന്റ്, റൂബന്‍ ഡാനിയല്‍ - വൈസ് പ്രസിഡന്റ്, അലീന ഫിലിപ്പ് - സെക്രട്ടറി, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ - ജോയിന്റ് സെക്രട്ടറി, ജെറിക്സ് തെക്കേല്‍ - ട്രഷറര്‍. ഓഗസ്റ്റ് 26-ാം തീയതി നടത്തുവാന്‍ തീരുമാനിച്ച സെന്റ്തോമസ് ഡേ, ടാലന്റ് ഷോ എന്നിവയ്ക്ക് കോര്‍ഡിനേറ്റര്‍മാരായി ബിനി ലിബിന്, സോനു വറുഗീസ്, ജിജോ കുര്യന് എന്നിവരെ തിരഞ്ഞെടുത്തു. 2016-ല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിനു ശക്തമായനേതൃത്വം നല്കിയ പ്രസിഡന്റ് ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചന് (സെന്റ്മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്), വൈസ് പ്രസിഡന്റ്- മാത്യു ഉമ്മന്‍, സെക്രട്ടറി - ബിനോയ് ഏലിയാസ്, ജോയിന്റ് സെക്രട്ടറി- ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍, ട്രഷറര്‍ ജെറിക്സ് തെക്കേല്‍ എന്നിവരെ യോഗം അനുമോദിക്കുകയും,ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചന് കമ്മറ്റിയംഗങ്ങളെ പ്രതിനിധീകരിച്ച് പുതിയ നേതൃത്വത്തിനു ആശംസ നേരുകയും ചെയ്തു.
മിഷിഗണിലെ മലയാളി സമൂഹത്തിലെ പതിമൂന്ന് ദൈവാലയങ്ങള്‍ ഉള്‍പ്പെടുന്ന ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ആള് കേരള ചര്‍ച്ചസ് (DECKC), നോര്‍ത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള ചാരിറ്റിപ്രവര്‍ത്തനങ്ങള്‍, മിഷന് ഫീല്‍ഡുകള്‍, ക്രിസ്തീയ കൂട്ടായ്മകള്‍ എന്നിവയില്‍ സജീവ പങ്കാളിത്തം നിര്‍വ്വഹിക്കുന്നു.
Comments